കെ.എല്‍ – 83 ; കോന്നി സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ഉദ്ഘാടനം ഏഴിന്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. അവസാനവട്ട ഒരുക്കങ്ങള്‍ പരിശോധിക്കാന്‍ എംഎല്‍എയും പത്തനംതിട്ട ആര്‍ടിഒ ജിജി ജോര്‍ജും ഓഫീസ് സന്ദര്‍ശിച്ചു.

ജൂലൈ ഏഴിന് രാവിലെ 11 ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനാണ് ഓഫീസ് ഉദ്ഘാടനം ചെയ്യുന്നത്. സംസ്ഥാനത്ത് പുതിയതായി അനുവദിച്ച ഏഴ് ഓഫീസുകളില്‍ ഉദ്ഘാടനത്തിനു തയ്യാറായ ആദ്യ ഓഫീസ് ആണ് കോന്നി. കെ.എല്‍ – 83 എന്ന കോഡിലായിരിക്കും കോന്നിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ പുറത്തിറങ്ങുക. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും ഉദ്ഘാടനം നടത്തുകയെന്ന് എംഎല്‍എ പറഞ്ഞു. ഇതു സംബന്ധിച്ച് റവന്യൂ, ഹെല്‍ത്ത്, പോലീസ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.
കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിനാല്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ മനസിലാക്കി എല്ലാവരും സഹകരിക്കണമെന്ന് എംഎല്‍എ അഭ്യര്‍ഥിച്ചു. കോവിഡ് കാലത്തും വികസന പ്രവര്‍ത്തനങ്ങള്‍ തടസം കൂടാതെ മുന്നോട്ടു കൊണ്ടുപോകാനുള്ള പരിശ്രമമാണ് നടത്തുന്നത്. കൃത്യമായ ഇടപെടലും  ചിട്ടയായ ആസൂത്രണവും നടത്തിയതു കൊണ്ടാണ് പുതിയതായി അനുവദിച്ച ജോയിന്റ് ആര്‍ടിഒ ഓഫീസുകളില്‍ ആദ്യത്തേതായി കോന്നി ഓഫീസ് ഉദ്ഘാടനത്തിനു തയാറായതെന്നും എംഎല്‍എ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...