കെ.എം.ഷാജി എം.എല്‍.എ കോഴ വാങ്ങിയെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലീഗ് നേതാക്കളില്‍ നിന്ന് മൊഴിയെടുക്കും

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: കണ്ണൂര്‍ അഴീക്കോട് സ്കൂളില്‍ പ്ലസ് ടു ബാച്ച്‌ അനുവദിക്കുന്നതിന് കെ.എം.ഷാജി എം.എല്‍.എ കോഴ വാങ്ങിയെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലീഗ് നേതാക്കളില്‍ നിന്ന് മൊഴിയെടുക്കും. ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ രണ്ട് നേതാക്കളോട് ഇന്ന് കോഴിക്കോട് സബ് സോണല്‍ ഓഫീസില്‍ എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കെ.എം ഷാജി പണം വാങ്ങിയത് ലീഗ് നേതാക്കളുടെ അറിവോടെയാണ് എന്ന പരാതിയിലാണ് ആദ്യ അന്വേഷണം. ഇതുവരെ മുപ്പതിലധികം പേര്‍ക്ക് ഇ.ഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. പരാതിക്കാരനായ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

2013-14 കാലയളവില്‍ അഴീക്കോട് ഹൈസ്‌കൂളില്‍ ഹയര്‍സെക്കന്ററി വിഭാഗം അനുവദിക്കാന്‍ എം.എല്‍.എ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന് ലീഗ് പ്രാദേശിക നേതാവ് സംസ്ഥാന നേതൃത്വത്തിന് അയച്ച കത്താണ് കേസിനാധാരം. ഈ പരാതി ചോരുകയും പരാതി സി.പി.ഐ.എം നേതാവ് മുഖ്യമന്ത്രിക്ക് അയക്കുകയും ചെയ്തതോടെ വിജിലന്‍സ് സ്‌കൂളിലെത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു.

ഇ​​​തേ കേ​​​സി​​​ല്‍ നി​​​ല​​​വി​​​ല്‍ വി​​​ജി​​​ല​​​ന്‍​​​സ് അ​​​ന്വേ​​​ഷ​​​ണ​​​വും തു​​​ട​​​രു​​​ന്നു​​​ണ്ട്. സ്കൂ​​​ള്‍ മാ​​​നേ​​​ജ്മെ​​​ന്‍റ് പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍, പി​​​ടി​​​എ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍, മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് പ​​​രാ​​​തി ന​​​ല്‍​​​കി​​​യ സി​​​പി​​​എം നേ​​​താ​​​വും ക​​​ണ്ണൂ​​​ര്‍ ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ കു​​​ടു​​​വ​​​ന്‍ പ​​​ദ്മ​​​നാ​​​ഭ​​​ന്‍ എ​​​ന്നി​​​വ​​​ര്‍​​​ക്കും എ​​​ന്‍​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റ് നോ​​​ട്ടീ​​​സ് ന​​​ല്‍​​​കി​​​യി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ല്‍ രാ​​​ഷ്‌​​​ട്രീ​​​യ​​​പ​​​ര​​​മാ​​​യി തേ​​​ജോ​​​വ​​​ധം ചെ​​​യ്യാ​​​ന്‍ പാ​​​ര്‍​​​ട്ടി​​​യി​​​ല്‍ നി​​​ന്നു പു​​​റ​​​ത്താ​​​ക്കി​​​യ ആ​​​ളും സി​​​പി​​​എ​​​മ്മും ചേ​​​ര്‍​​​ന്ന് ഉ​​​ണ്ടാ​​​ക്കി​​​യ​​​താ​​​ണു കോ​​​ഴ​​നാ​​​ട​​​ക​​​മെ​​​ന്ന് കെ.​​​എം. ഷാ​​​ജി എം​​​എ​​​ല്‍​​​എ പ​​​റ​​​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...