കെഎം ഷാജിയെ പാണക്കാട്ടേക്ക് വിളിപ്പിച്ച്‌ ലീഗ് നേതൃത്വം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കെഎം ഷാജിയെ പാണക്കാട്ടേക്ക് വിളിപ്പിച്ച്‌ ലീഗ് നേതൃത്വം. വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന ആക്ഷേപം ഉയര്‍ന്നതിനു പിന്നാലെ കെഎം ഷാജിയെ പാണക്കാട്ടേക്ക് വിളിപ്പിച്ചു. വിവാദ പ്രസംഗങ്ങളില്‍ വിശദീകരണം നല്‍കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടു. രാവിലെ പത്തരയ്ക്ക് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്താനാണ് നിര്‍ദേശം.

പൊതുവേദിയില്‍ പാര്‍ട്ടിക്കെതിരെ പരോക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച കെ എം ഷാജിക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം നേരത്തെ രംഗത്തെത്തിയിരുന്നു. സങ്കല്‍പത്തില്‍ ശത്രുവിനെ ഉണ്ടാക്കി അതിനോട് പോരാടുന്നതല്ല യുദ്ധമെന്ന് അദ്ദേഹം പറഞ്ഞു.

അത്തരം പോരാട്ടത്തില്‍ മരിച്ചു വീണാല്‍ ഷഹീദിന്‍റെ കൂലി കിട്ടുമെന്ന് കരുതേണ്ട. അങ്ങനെ വിചാരിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നും പി എം എ സലാം വിമര്‍ശിച്ചു. പോരാളിയുടെ ജീവിതവും സമരവും മരണവും യുദ്ധഭൂമിയില്‍ ആണെന്നായിരുന്നു ഷാജിയുടെ പരാമര്‍ശം. കഴിഞ്ഞ ദിവസം മലപ്പുറത്ത് ചേര്‍ന്ന മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ കെ എം ഷാജിക്കെതിരെ നേതാക്കള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തരത്തിലാണ് കെഎം ഷാജി പൊതുവേദികളില്‍ പ്രസംഗിക്കുന്നത്.

ലീഗിനെയും നേതാക്കളെയും അപമാനിക്കുന്ന തരത്തിലും കെഎം ഷാജി പതിവായി പ്രസംഗിക്കുന്നു. ഈ പ്രസംഗം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ടെന്നും എം എ യൂസഫലി അടക്കമുള്ളവരെ അപമാനിക്കാന്‍ ഷാജി ശ്രമിച്ചെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...