പ്ലസ്ടു കോഴ കേസ് ; കെഎം ഷാജി എംഎൽഎയെ അടുത്തയാഴ്ച ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : പ്ലസ്ടു കോഴ കേസിൽ കെഎം ഷാജി എംഎൽഎയെ അടുത്തയാഴ്ച ചോദ്യം ചെയ്യും. കണ്ണൂർ വിജിലൻസ് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് 3 ദിവസത്തിനകം നോട്ടീസ് നൽകും. കേസുമായി ബന്ധപ്പെട്ട് ഇരുപത്തിയഞ്ചോളം പേരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തിയിട്ടുണ്ട്. അഴീക്കോട് സ്‌കൂളിൽ പ്ലസ്ടു അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് കെഎം ഷാജി ഉൾപ്പെടെ 30 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

അഴീക്കോട് മാനേജ്‌മെന്റിൽ നിന്ന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് പ്രഥമിക അന്വേഷണത്തിൽ വ്യക്തമായതായും സ്‌കൂളിലെ വരവ് ചെലവ് കണക്കുകൾ പരിശോധിച്ചതിൽ നിന്നും സാക്ഷിമൊഴികളിൽ നിന്നും ഇക്കാര്യം വ്യക്തമാണെന്നും വിജിലൻസ് എഫ്‌ഐആറിൽ പറയുന്നു. മാത്രമല്ല, എംഎൽഎയ്‌ക്കെതിരെ വിശദമായ അന്വേഷണം വേണമെന്ന് വിജിലൻസ് തലശേരി കോടതിയിൽ സമർപ്പിച്ച എഫ്‌ഐആറിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് കെഎം ഷാജി എംഎൽഎയുടെ നിലപാട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...