മോദിയുടെ ഗുരുദ്വാര സന്ദര്‍ശനo : സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്​ വന്‍ വിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയിലെ സിഖ്​ ആരാധനാലയമായ ഗുരുദ്വാര രാകബ്​ ഗഞ്ച്​ സന്ദര്‍ശിച്ചതിനെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതിഷേധം. ഗുരു  തേജ്​ ബഹാദൂറിന്​ ശ്രദ്ധാഞ്​ജലി അര്‍പ്പിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം

ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭം 25ാം ദിവസത്തിലേക്ക്​ കടക്കുന്നതിനിടെയാണ്​ മോദിയുടെ ഡല്‍ഹിയിലെ ഗുരുദ്വാര സന്ദര്‍ശനം. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി​കളോ, മോദിയോ കര്‍ഷകരെ സന്ദര്‍ശിക്കാത്തതില്‍ വന്‍തോതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. മോദിയുടെ ഗുരുദ്വാര സന്ദര്‍ശനവും കര്‍ഷകരെ സന്ദര്‍ശിക്കാത്തതും ഉയര്‍ത്തിക്കാട്ടി വന്‍ വിമര്‍ശനമാണ്​ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്​.

മോദിയുടെ ഗുരുദ്വാര സന്ദര്‍ശനത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ച്‌​ സിംഘു അതിര്‍ത്തി സന്ദര്‍ശിക്കാനും അവിടെനിന്ന്​ ഫോ​ട്ടോ എടുക്കാനുമാണ്​ സോഷ്യമീഡിയയില്‍ ഉയരുന്ന കമന്‍റുകള്‍. ഡല്‍ഹി അതിര്‍ത്തി സന്ദര്‍ശിച്ച്‌​ രാജ്യത്തിന്‍റെ യഥാര്‍ഥ അവസ്​ഥ എന്താണെന്ന്​ മനസിലാക്കാനും സോഷ്യല്‍ മീഡിയയില്‍ ആവശ്യം ഉയരുന്നു .

അപ്രതീക്ഷിതമായായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട്​ അനുബന്ധിച്ച്‌​ ഗുരുദ്വാരയില്‍ സന്ദര്‍ശകര്‍ക്ക്​ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഞായറാഴ്ച രാവിലെ രാകബ്​ ഗഞ്ചിലെത്തി പ്രാര്‍ഥിച്ചതായും നിരവധിപേരെ ​പോലെ താനും അദ്ദേഹത്തില്‍ ആകൃഷ്​ടനാണെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഗുരുദ്വാര സന്ദര്‍ശനത്തിന്‍റെ ചിത്രങ്ങളും മോദി പങ്കുവെച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...