Sunday, April 20, 2025 12:44 pm

കെ.എം ഷാജിയുടെ ഇഞ്ചികൃഷി കാണാന്‍ വിജിലന്‍സ് സംഘം കര്‍ണാടകയിലേക്ക്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കെ.എം ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം കർണാടകയിലേക്ക്. നിരവധി തവണ വിജിലൻസ് ഷാജിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നുവെങ്കിലും പല മൊഴികളിലും പൊരുത്തക്കേടുണ്ടെന്നാണ് വിജിലൻസ് സംഘം കരുതുന്നത്. കൃഷിയിലൂടെയാണ് തന്റെ വരുമാനമെന്നും ഇഞ്ചികൃഷിയുണ്ടെന്നും കെ.എം ഷാജി മാധ്യമങ്ങളിലൂടെയടക്കം പ്രതികരിക്കുകയും ചെയ്തിരുന്നു.

തുടർന്നാണ് ഷാജിയുടെ കൃഷി സംബന്ധിച്ച് വിവരം തേടി സംഘം കർണാടകയിലേക്ക് പോകാനൊരുങ്ങുന്നത്. വരും ദിവസങ്ങളിൽ തന്നെ ഇത് സംബന്ധിച്ച നടപടി ക്രമങ്ങളിലേക്ക് വിജിലൻസ് സംഘം കടക്കും. കൃഷി തന്നെയാണോ അല്ലെങ്കിൽ ഭൂമിയിടപാടുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കും.

അനധികൃത സ്വത്ത് സമ്പാദവുമായി ബന്ധപ്പെട്ട് ഷാജിക്കെതിരേ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതു സംബന്ധിച്ച് ഷാജി നൽകിയ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടതിനെ തുടർന്നായിരുന്നു വിജിലൻസ് പലതവണ ചോദ്യം ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പിനായി പിരിച്ച പണത്തിന്റെ രസീതിന്റെ കൗണ്ടർ ഫോയിലുകളും മിനിറ്റ്സിന്റെ രേഖകളും ഷാജി തെളിവായി നൽകിയിരുന്നു. എന്നാൽ ഇത് വ്യാജമായി ഉണ്ടാക്കിയാതാണ് എന്നാണ് വിജിലൻസ് സംശയിക്കുന്നത്.

ഷാജിക്ക് വരവിൽകവിഞ്ഞ സ്വത്ത് ഉള്ളതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു നവംബറിൽ പ്രാഥമിക അന്വേഷണം തുടങ്ങിയത്. തുടർന്നാണ് ഷാജിക്കെതിരെ വിജിലൻസും കേസെടുത്തത്. നേരത്തേയും ഷാജിയുടെ വീട്ടിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആശവർക്കർമാർ തുടരുന്ന അനിശ്ചിതകാല സമരത്തിൽ സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഓർത്തഡോക്സ് സഭ

0
കോട്ടയം : സെക്രട്ടേറിയറ്റ് മുമ്പിലെ ആശവർക്കർമാർ തുടരുന്ന അനിശ്ചിതകാല സമരത്തിൽ സംസ്ഥാന...

ഭാര്യ തന്‍റെ നാല് കാമുകന്മാരുമായി ചേർന്ന് തന്നെ കൊല്ലാൻ പദ്ധതിയിടുന്നുവെന്ന് ഭർത്താവ്

0
ലക്‌നൗ : ഭാര്യ തന്റെ നാല് കാമുകന്മാരുമായി ചേർന്ന് തന്നെ...

ഈസ്റ്റർ ആശംസ പങ്കുവെച്ചുള്ള വീഡിയോയിൽ തൻ്റെ നിരപരാധിത്വം പരോക്ഷമായി സൂചിപ്പിച്ച് പി പി ദിവ്യ

0
കണ്ണൂർ : ഈസ്റ്റർ ആശംസ പങ്കുവെച്ചുള്ള വീഡിയോയിൽ തൻ്റെ നിരപരാധിത്വം...

ടിപ്പർ ലോറി ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

0
തിരുവനന്തപുരം : വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെ കരാർ കമ്പനിയുടെ ടിപ്പർ ലോറി...