സംസ്ഥാനത്ത് ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ നടപടികളുമായി പൊതുമേഖല സ്ഥാപനമായ കെഎംഎംഎല്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ നടപടികളുമായ പൊതുമേഖല സ്ഥാപനമായ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (കെഎംഎംഎല്‍). വാതക രൂപത്തിലുള്ള ഓക്സിജന്‍ ആരോഗ്യവകുപ്പിന് നല്‍കുന്നതിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. നിലവില്‍ ദ്രാവക രൂപത്തിലാണ് ഓക്സിജന്‍ വിതരണം.

നിലവില്‍ സിലിണ്ടറുകളില്‍ വാതക ഓക്സിജന്‍ നിറക്കുന്നതിനുള്ള സംവിധാനം കെഎംഎംഎല്ലില്‍ ഇല്ല. കോവിഡ് സാഹചര്യത്തില്‍ ഇത് പരിഹരിക്കാനുള്ള നടപടികള്‍ കൈക്കൊണ്ടു. ഇറ്റലിയില്‍ നിന്ന് പുതിയ കംപ്രസര്‍ എത്തിക്കും. കംപ്രസര്‍ എത്തിയാല്‍ ഒരു മാസത്തിനുള്ളില്‍ തന്നെ വാതക രൂപത്തില്‍ ഓക്സിജന്‍ വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

70 ടണ്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് കെഎംഎംഎല്ലില്‍ നിലവില്‍ ഉള്ളത്. വാതക രൂപത്തിലുള്ള ഓക്സിജന്‍ 63 ടണ്ണും ദ്രാവക രൂപത്തിലുള്ള ഓക്സിജന്‍ ഏഴ് ടണ്ണുമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. വാതക രൂപത്തിലുള്ളത് സ്ഥാപനത്തിലെ പ്ലാന്റുകളുടെ പ്രവര്‍ത്തനത്തിനായിട്ടാണ് ഉപയോഗിക്കുന്നത്. അതിനാല്‍ ദ്രാവക രൂപത്തിലുള്ള ഓക്സിജനാണ് ആരോഗ്യമേഖലയ്ക്ക് നല്‍കുന്നത്.

സംസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമം നിലവില്‍ ഇല്ല. പക്ഷെ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ 1000 മെട്രിക്ക് ടണ്‍ ഓക്സിജന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. അതേസമയം സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണ്‍ നിലവില്‍ വന്നു. രാവിലെ ആറ് മുതല്‍ 16-ാം തിയതി അര്‍ധരാത്രി വരെയാണ് നിയന്ത്രണങ്ങള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...