കുവൈറ്റ് സിറ്റി : സിറ്റി ഹോളി ഫാമിലി കത്തീഡ്രൽ ദേവാലയത്തിൽ വെച്ച് കെ.എം.ആർ.എം ആത്മീയ ഉപദേഷ്ടാവ് വെരി റവ. ഫാ. ജോൺ തുണ്ടിയത്തിന്റെ കാർമ്മികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനക്കുശേഷം കെ.എം.ആർ.എം. ന്റെ 27-ാ മത് ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
അലക്‌സ് വർഗ്ഗീസ് (പ്രസിഡന്റ്), ലിബു ജോൺ (ജനറൽ സെക്രട്ടറി), റാണ വർഗ്ഗീസ് (ട്രഷറര്‍),
ജോർജ്ജ് മാത്യു (സീനിയർ വൈസ് പ്രസിഡന്റ്), ആൽഫ്രഡ് ചാണ്ടി, റോബിൻ ഫിലിപ്പ് (വൈസ് പ്രസിഡന്റുമാർ), സജീവ് ജോർജ്ജ് (വർക്കിങ് സെക്രട്ടറി), സജിമോൻ ഇ.എം. (ഓഫീസ് സെക്രട്ടറി), ജെറി ഇടിക്കുള, ഡെന്നീസ് ജോൺ (ജോയിന്റ് ട്രഷറാർ), ബീന പോൾ (മാതൃവേദി (എഫ്.ഒ.എം) പ്രസിഡന്റ്), അനിൽ ജോർജ്ജ് രാജൻ (എം.സി.വൈ.എം പ്രസിഡന്റ്), കോശി വർഗ്ഗീസ് (വിശ്വാസ പരിശീലനം ഹെഡ് മാസ്റ്റർ), എബി പി. ഏബ്രഹാം, ബിനു വിളയിൽ രാജൻ, ജുബിൻ പി. മാത്യു, സന്തോഷ് പി. ആന്റണി ( ഏരിയ പ്രസിഡന്റുമാർ), ജോജിമോൻ തോമസ്സ് (ഉപദേശകസമിതി അദ്ധ്യക്ഷൻ), ജോസഫ് കെ. ഡാനിയേൽ (ചീഫ് ഓഡിറ്റർ), ബാബുജി ബത്തേരി (ചീഫ് ഇലക്ഷൻ കമ്മീഷൻ), എന്നവരാണ് സത്യപ്രതിജ്ഞ ചെയ്തത്.
സത്യപ്രതിജ്ഞ ചടങ്ങിനു ശേഷം കെ.എം.ആർ.എം. പ്രസിഡന്റ് അലക്‌സ് വർഗീസ് നയപ്രഖ്യാപന പ്രസംഗം നടത്തി. റവ. ഫാ. ജോൺ തുണ്ടിയത്ത്, മുന്‍ പ്രസിഡന്റ് ജോജിമോൻ തോമസ് ആശംസകൾ അർപ്പിച്ചു. ജനറൽ സെക്രട്ടറി ലിബു ജോൺ ചടങ്ങില്‍ നന്ദി അറിയിച്ചു.