പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരെന്ന ഗ്രാമത്തില്‍ നിന്ന് കെ എന്‍ ബാലഗോപാല്‍ മന്ത്രിസഭയിലേക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : രണ്ടാം പിണറായി സര്‍ക്കാരില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുമെന്ന് പൊതുജനം പ്രതീക്ഷിക്കുന്ന മന്ത്രിമാരുടെ കൂട്ടത്തില്‍ ആദ്യ പേരുകാരനാണ് കെ എന്‍ ബാലഗോപാല്‍. നാലു പതിറ്റാണ്ടിലേറെ നീണ്ട പൊതു ജീവിതത്തിന്റെ അനുഭവ സമ്പത്തുമായാണ് പിണറായി മന്ത്രിസഭയിലെ പ്രധാനികളിലൊരാളായി ഈ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം കടന്നു വരുന്നത്.

സമര തീക്ഷ്ണമായ രാഷ്ട്രീയ വഴികള്‍ ഒരുപാട് കടന്നാണ് പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരെന്ന ഗ്രാമത്തില്‍ നിന്ന് കെ എന്‍ ബാലഗോപാല്‍ സംസ്ഥാന മന്ത്രിസഭയിലേക്ക് എത്തുന്നത്. സമരമുഖങ്ങളില്‍ ചിന്തിയ ചോരയുടെ ചൂടും ജയില്‍ ജീവിതത്തിന്റെ  ചൂരുമേറ്റായിരുന്നു പുനലൂര്‍ എന്‍ എസ് എസ് കോളജിലെ സാധാരണ പ്രവര്‍ത്തകനില്‍ നിന്ന് എസ് എഫ് ഐയുടെയും ഡിവൈഎഫ്‌ഐയുടെയും അഖിലേന്ത്യാ അധ്യക്ഷ പദവികളോളമുള്ള ബാലഗോപാലിന്റെ  രാഷ്ട്രീയ വളര്‍ച്ച. 1996ലെ കന്നി മല്‍സരത്തില്‍ അടൂരില്‍ തോറ്റുപോയെങ്കിലും രണ്ടു വര്‍ഷത്തിനപ്പുറം സിപിഎം സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

രാജ്യസഭാ എംപി എന്ന നിലയില്‍ മിടുക്കനായ പാര്‍ലമെന്റെറിയന്‍ എന്ന വിളിപ്പേര് കിട്ടാന്‍ കാലമേറെ വേണ്ടി വന്നില്ല. ജനകീയ വിഷയങ്ങളില്‍ പാര്‍ലമെന്റിനകത്തും പുറത്തും നടത്തിയ ഇടപെടലുകള്‍ സിപിഎം വിരുദ്ധര്‍ക്കിടയില്‍ പോലും ആരാധകരെ സൃഷ്ടിച്ചു. പാര്‍ട്ടിയുടെ കൊല്ലം ജില്ലാ സെക്രട്ടറി പദം 2015ല്‍ ഏറ്റെടുത്ത ബാലഗോപാല്‍ തൊട്ടടുത്ത വര്‍ഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 11ല്‍ 11 സീറ്റിലും ഇടത് വിജയം ഉറപ്പിച്ചാണ് തന്റെ സംഘാടക മികവ് തെളിയിച്ചത്. 2019 ല്‍ കൊല്ലം പാര്‍ലമെന്റ്  മണ്ഡലത്തില്‍ നിന്ന് വീണ്ടും ജനവിധി തേടിയെങ്കിലും ആഞ്ഞു വീശിയ യുഡിഎഫ് തരംഗത്തില്‍ ബാലഗോപാലും വീണു. പക്ഷേ രണ്ടു വര്‍ഷത്തിനിപ്പുറം മിന്നുന്നൊരു വിജയം നല്‍കി കൊട്ടാരക്കരക്കാര്‍ ബാലഗോപാലിലെ ബഹുമുഖ പ്രതിഭയ്ക്ക് ജനകീയ അംഗീകാരത്തിന്റെ കൈയ്യൊപ്പ് ചാര്‍ത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...