ഓണത്തിന് 19,000 കോടിയുടെ ചെലവ് ; സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശം : ധനമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഓണത്തിന് പ്രതീക്ഷിക്കുന്നത് 19000 കോടിയുടെ ചെലവാണ്. കേന്ദ്രം സംസ്ഥാനത്തിന്റെ വിരലുകള്‍ പോലും കെട്ടിയിട്ടിരിക്കുകയാണെന്നും കെ എന്‍ ബാലഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട ഫണ്ടില്‍ വലിയ വെട്ടിക്കുറവ് ആണ് സംഭവിക്കുന്നത്. കേരളത്തിന് നികുതി ഇനത്തില്‍ ലഭിക്കേണ്ട വിഹിതത്തില്‍ വലിയ കുറവുണ്ടായി. വാസ്തവത്തില്‍ കേന്ദ്രത്തിന്റെ നിലപാട് കാരണം കടമെടുപ്പ് പരിധിയില്‍ 40000 കോടിയുടെ വെട്ടിക്കുറവാണ് സംഭവിച്ചിരിക്കുന്നതെന്നും ബാലഗോപാല്‍ വിമര്‍ശിച്ചു.

റവന്യു കമ്മി ഗ്രാന്റില്‍ 8000 കോടി വെട്ടിക്കുറച്ചു. വിരലുകള്‍ വച്ച് കെട്ടി മൊത്തം പ്ലാസ്റ്റര്‍ ഇട്ട ശേഷം എന്തെങ്കിലുമൊക്കെ ചെയ്യാനാണ് കേന്ദ്രം പറയുന്നത്. കേരളത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതില്‍ യുഡിഎഫ് എംപിമാര്‍ എന്താണ് ചെയ്യുന്നത് എംപിമാരെ വിളിച്ചുചേര്‍ത്ത യോഗത്തില്‍ എടുത്ത തീരുമാനം അനുസരിച്ച് കേന്ദ്ര ധനമന്ത്രിയെ കാണാന്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍ കേരളത്തിന് ലഭിക്കേണ്ട ഫണ്ട് ആവശ്യപ്പെടുന്നതിനായി മുന്‍ ധാരണ പ്രകാരം കേന്ദ്രധനമന്ത്രിയെ കാണാന്‍ പോയ കൂട്ടത്തില്‍ ഒരു യുഡിഎഫ് എംപി പോലും ഉണ്ടായിരുന്നില്ലെന്നും കെ എന്‍ ബാലഗോപാല്‍ ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...