6943 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബിയുടെ അനുമതി : ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  6943 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബിയുടെ അനുമതിയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 43 പദ്ധതികള്‍ക്ക് ആണ് കിഫ്ബി ബോര്‍ഡ് യോഗം അനുമതി നല്‍കി. എറണാകുളം അയ്യമ്പുഴയില്‍ ഗിഫ്റ്റിന്റെ ഭൂമി ഏറ്റടുക്കലിന് 850 കോടി അനുവദിച്ചു. 4397.88 കോടി രൂപയുടെ പദ്ധതികള്‍ പൊതുമരാമത്ത് വകുപ്പിനാണ് അനുവദിച്ചിട്ടുള്ളത്. കൊച്ചി ബംഗളൂരു ഇടനാഴിയുടെ ഭാഗമാണ് ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ട്രേഡ്.

വെസ്റ്റ് കോസ്റ്റ് കനാല്‍ നവീകരണത്തിന് 915 .84 കോടിയുടെ അനുമതിയുണ്ട്. ആനക്കാംപൊയില്‍ – കല്ലാടി – മേപ്പാടി ടണല്‍ റോഡ് നിര്‍മാണം 2134.50 കോടി അനുവദിച്ചു.ആലുവ – മൂന്നാര്‍ റോഡ് നവീകരണം ഭൂമിയേറ്റെടുക്കലിന് 653 കോടിയും പേരൂര്‍ക്കട ഫ്ലൈ ഓവര്‍ 50.67 കോടിയും കിഴക്കേകോട്ട മണക്കാട് ഫ്ലൈ ഓവര്‍ സ്ഥലമെടുപ്പിന് 95 കോടിയും അനുവദിച്ചു. മലയോര പാത – 65.57 കോടിയും കാസര്‍കോട് മെഡിക്കല്‍ കോളേജ് നവീകരണം 31.70 കോടിയും ആലപ്പുഴയിലെ ഒറ്റമശേരി, കാട്ടൂര്‍, നെല്ലാണിക്കല്‍ മേഖലയിലെ പുലിമുട്ട് നിര്‍മാണം -78.34 കോടിയും അനുവദിച്ചു. റാന്നി താലൂക്ക് ആശുപത്രി – 15.60 കോടിയും കോഴഞ്ചേരി ജില്ലാ ആശുപത്രി വികസനം 30.35 കോടിയും അനുവദിച്ചെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മേക്കൊഴൂർ വഴി കെ.എസ്.ആർ.ടി.സി ബസ്സ് സർവീസ് ആരംഭിക്കണം : കോൺഗ്രസ്

0
പത്തനംതിട്ട: മേക്കൊഴുരിൽ രൂക്ഷമായി അനുഭപ്പെടുന്ന യാത്രാക്ലേശം പരിഹരിക്കുവാൻ പത്തനംതിട്ടയിൽ നിന്നും മൈലപ്ര,...

കെ.കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ് ; അടുത്ത അധ്യയനവർഷം 100 എം.ബി.ബി.എസ് സീറ്റിൽ പ്രവേശനത്തിന്...

0
തിരുവനന്തപുരം : തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജായ കെ.കരുണാകരൻ മെമ്മോറിയൽ ഗവ.മെഡിക്കൽ...

16 കോടിയുടെ റോഡ് തകർന്നത് 16 ദിവസത്തിനുള്ളിൽ ; അഴിമതി തുറന്നുകാട്ടി ദൃശ്യങ്ങൾ വൈറൽ

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ അടുത്തിടെ ഗതാഗതത്തിനായി തുറന്നുകൊടുത്ത പുതിയ പാലത്തിലേക്കുള്ള റോഡ്...

തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ പ്രവേശനം അനുവദിക്കാൻ തീരുമാനം

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ...