തിരുവനന്തപുരo : സാങ്കേതികവിദ്യയെ കൃത്യമായി ഉപയോഗിക്കുകയും അതോടൊപ്പം രാജ്യത്തെ വിവിധ ഭാഗങ്ങളിലെ മികച്ച മാതൃകകള്‍ പ്രായോഗികമാക്കിയും ഭരണനിര്‍വഹണം കാര്യക്ഷമമാക്കാന്‍ കഴിയുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് ഐഎംജി ഹാളില്‍ നടന്ന ഗുഡ് ഗവേണന്‍സ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഓരോ ഫയലുകളും ഒരു പ്രത്യേക സമൂഹത്തിന്‍റെയോ വ്യക്തിയുടെയോ പ്രശ്‌നങ്ങള്‍ ആകും പ്രതിനിധീകരിക്കുന്നത്. അതുകൊണ്ടുതന്നെ ജനങ്ങളുടെ പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിന് ഗവണ്‍മെന്‍റ് ബാധ്യസ്ഥമാണ്. പ്രളയത്തില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ പോലും ബോട്ടുമായി എത്തിച്ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യതൊഴിലാളികളുടെ പരിശ്രമം കേരളത്തിലെ മികച്ച മാതൃകകളില്‍ ഒന്നാണ്. നിപ്പ, ഓഖി പോലെയുള്ള ദുരന്തങ്ങളിലും വേഗത്തിലും സുതാര്യവുമായ ‘ഇടപെടല്‍ നടത്തുവാന്‍ ഗവണ്‍മെന്‍റിന് സാധിച്ചിട്ടുണ്ട്. ഭരണതലത്തില്‍ ഒരു ഘട്ടത്തില്‍ നിന്നും മറ്റൊരു ഘട്ടത്തിലേക്കുള്ള ഫയല്‍ നീക്കങ്ങളില്‍ കാലതാമസമില്ലെന്ന് ഉറപ്പാക്കാന്‍ നമുക്ക് കഴിയണം. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സെമിനാര്‍ 17 ന് അവസാനിക്കും.