ആദിവാസി കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

വയനാട് : നടവയലില്‍ ആദിവാസി കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. അയല്‍വാസി രാധാകൃഷ്ണനാണ് പിടിയിലായത്. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നെയ്ക്കുപ്പ ആദിവാസി കോളനിയിലെ ആറ് വയസുള്ള മൂന്നു കുട്ടികള്‍ക്കാണ് ക്രൂരമായി മര്‍ദ്ദനമേറ്റത്.

കൃഷിയിടത്തിലെ വരമ്പ് നശിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദനമെന്ന് കുട്ടികള്‍ പറയുന്നു. ഇന്നലെ വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. നടവയല്‍ നെയ്ക്കുപ്പ ആദിവാസി കോളനിക്കടുത്തുള്ള കൃഷിയിടത്തില്‍ കുട്ടികള്‍ കളിക്കുകയായിരുന്നു. ഈ സമയം അയല്‍വാസി രാധാകൃഷ്ണന്‍ ശീമക്കൊന്ന വെട്ടി കുട്ടികളെ അടിച്ച്‌ ഓടിക്കുകയായിരുന്നു. കുട്ടികളുടെ കാലിനും പുറത്തും പരിക്കേറ്റു. നടക്കാന്‍ വയ്യാത്ത നിലയിലായിരുന്നു കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതരില്‍ നിന്നുമാണ് പോലീസ് വിവരമറിഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...

ആദിവാസികളുടെ ഓണക്കോടി ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം’ ; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

0
തിരുവനന്തപുരം: ഓണക്കാലത്ത് 60 വയസ്സ് മുതലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് വിതരണചെയ്യുന്ന ഓണക്കോടി ഫണ്ട്...

തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

0
മലപ്പുറം: പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം...