ആരോഗ്യത്തിന് സഹായിക്കുന്നതില്‍ ചെറിയ ചില ഭക്ഷണങ്ങള്‍ മതിയാകും. എല്ലാ വീടുകളിലും കാണുന്ന ഒരു ഭക്ഷ്യവസ്തുവാണ് കല്‍ക്കണ്ടം. കരിമ്പില്‍ നിന്നും ഉത്പാദിപ്പിക്കുന്ന മധുരമുള്ള ഈ പദാര്‍ത്ഥം ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. പഞ്ചസാരയുടെ അസംസ്‌കൃത രൂപമായ കല്‍ക്കണ്ടത്തില്‍ പഞ്ചസാരയുടെ അളവ് കുറവാണ്. പഞ്ചസാരക്ക് പകരം ഉപയോഗിക്കാവുന്ന ആരോഗ്യകരമായ ഒന്നാണിത്. നിരവധി പോഷകഘടകങ്ങള്‍ നിറഞ്ഞാതായതിനാല്‍ ഇത് ഔഷധ നിര്‍മ്മാണത്തിനും ഉപയോഗിക്കുന്നു. കല്‍ക്കണ്ടത്തില്‍ അവശ്യ ജീവകങ്ങളും ധാതുക്കളും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. മാംസത്തില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി 12 ഇതില്‍ ധാരാളം അടങ്ങിയിരിക്കുന്നു. മിശ്രി, റോക്ക് ഷുഗര്‍ എന്നൊക്കെ കല്‍ക്കണ്ടം അറിയപ്പെടുന്നുണ്ട്. കല്‍ക്കണ്ടത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
വായിലെ ദുര്‍ഗന്ധമകറ്റാൻ പെരുംജീരകവും കല്‍ക്കണ്ടവും ചേര്‍ത്തു കഴിച്ചാല്‍ മതി. ക്ഷീണമകറ്റാനും ബുദ്ധിക്കുണര്‍വേകാനും കല്‍ക്കണ്ടവും നെയ്യും നിലക്കടലയും ചേര്‍ത്തു കഴിക്കാം. ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനും കാഴ്ചശക്തി കൂട്ടാനും നൂറു ഗ്രാം ബദാമും കല്‍ക്കണ്ടവും ജീരകവും മിക്സിയില്‍ പൊടിച്ചു ദിവസവും രാത്രിയില്‍ കിടക്കുന്നതിനു മുൻപു കഴിക്കാം. തലവേദനയ്‌ക്കും വിക്കിനും പരിഹാരമായും ഇതുപയോഗിക്കാം.