പാസ്പോർട്ടിലെ പേജുകൾ വെട്ടിമാറ്റി യാത്ര ചെയ്യാൻ ശ്രമിച്ച ഏഴ് തമിഴ് സ്ത്രീകൾ നെടുമ്പാശ്ശേരിയിൽ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പാസ്പോർട്ടിലെ പേജുകൾ വെട്ടിമാറ്റി യാത്ര ചെയ്യാനെത്തിയ ഏഴ് തമിഴ് സ്ത്രീകൾ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായി. ഇൻഡിഗോ, ഗോഎയർ വിമാനങ്ങളിലായി കുവൈത്തിലേക്ക് പോകാനെത്തിയവരാണിവർ. ഇവരുടെ പാസ്പോർട്ടിൽ തൊഴിൽ വിസ പതിച്ചിട്ടുണ്ടായിരുന്നു. ഗാർഹിക വിസയിലും മറ്റും പോകുന്നവർ എംബസിയുമായി ബന്ധപ്പെട്ട കരാർ കാണിച്ചാൽ മാത്രമേ എമിഗ്രേഷൻ വിഭാഗം ഇവർക്ക് യാത്രാനുമതി നൽകുകയുള്ളൂ. ഇതേ തുടർന്നാണ് ഇവർ തൊഴിൽവിസ പതിച്ച പേജ് മാറ്റിയത്. കുവൈത്തിലിറങ്ങുമ്പോൾ ഈ പേജ് കൂട്ടി ചേർക്കാനായിരുന്നു ലക്ഷ്യമിട്ടത്. നെടുമ്പാശേരിയിൽ ഇവർ വിസിറ്റിംഗ് വിസയാണ് കാണിച്ചത്. ഇവരെ കൂടുതൽ ചോദ്യം ചെയ്യലിനായി ജില്ലാ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങും. പാസ്പോർട്ടിൽ കൃത്രിമം കാണിക്കാൻ സഹായിച്ചവരിലേക്കും അന്വേഷണം വ്യാപിപ്പിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...