Thursday, July 3, 2025 8:33 pm

കൊച്ചി പഴയ കൊച്ചിയല്ല ; ഇനി നഗരഗതാഗത നിയന്ത്രണം ഓട്ടോമാറ്റിക്‌

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്ത്‌ ഓട്ടോമാറ്റിക് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയ ആദ്യനഗരമായി കൊച്ചി മാറി. സ്മാർട്ട് മിഷൻ പദ്ധതിയുടെ ഭാഗമായി ഒരുക്കിയ ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (ഐടിഎംഎസ്) മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സുരക്ഷിതയാത്ര ഒരുക്കാനും നിയമലംഘകരെ പിടികൂടാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. നഗരത്തിലെ 21 പ്രധാന ജങ്ഷനുകളിലാണ്‌ ഐടിഎംഎസ് വഴി ഗതാഗതം നിയന്ത്രിക്കുക‌.

വാഹനങ്ങളുടെ തിരക്കിനനുസരിച്ച് സ്വയം പ്രവർത്തിക്കുന്ന വെഹിക്കിൾ ആക്‌ച്വേറ്റഡ് സിഗ്നൽ സംവിധാനം, കാൽനടയാത്രക്കാരെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്ന പെലിക്കൺ സിഗ്നൽ സംവിധാനം, മൂന്ന് മോഡുകളിൽ ഏരിയ ട്രാഫിക് മാനേജ്‌മെന്റ്, റോഡ് സുരക്ഷാ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ മെസ്സേജ് സൈൻ ബോർഡ്, ട്രാഫിക് ലംഘനം കണ്ടെത്താൻ ക്യാമറകൾ, സിഗ്നൽ തെറ്റിക്കുന്നവരെ കണ്ടുപിടിക്കാൻ റെഡ്‌‌ലൈറ്റ്‌ വയലേഷൻ സംവിധാനം, ഗതാഗതപ്രശ്‌നങ്ങൾ പ്രദർശിപ്പിക്കുന്ന ബോർഡ്, ആംബുലൻസ്–-ഫയർ വാഹനങ്ങളെ ഗതാഗതക്കുരുക്കിലാക്കാതെ കടത്തിവിടാനുള്ള സംവിധാനം, രാത്രിയിലും മോശം കാലാവസ്ഥയിലും വ്യക്തമായി ചിത്രങ്ങളെടുക്കാവുന്ന ക്യാമറകൾ എന്നിവയാണ് ഐടിഎംഎസിന്റെ സവിശേഷതകൾ.

റഡാർ സംവിധാനം പ്രയോജനപ്പെടുത്തിയാണ്‌ തിരക്കുള്ളിടത്തെ ഗതാഗതം ക്രമീകരിക്കുന്നത്‌. വിവിധയിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഐടിഎംഎസ് സംവിധാനങ്ങളുടെ നിയന്ത്രണചുമതല പോലീസിനാണ്. റവന്യൂ ടവറിലെ കൺട്രോൾ സെന്ററിലിരുന്ന് ഗതാഗതം നിരീക്ഷിച്ച്‌ നിർദേശം നൽകാം. അഞ്ചുവർഷത്തെ പരിപാലനവും ഉദ്യോഗസ്ഥ പരിശീലനവും ഉൾപ്പെടെ 27 കോടി രൂപയ്ക്കാണ് കെൽട്രോൺ പദ്ധതി നടപ്പാക്കിയത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി മെഡിക്കല്‍ കോളജ് എംഎൽഎയും കളക്ടറും സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി

0
കോന്നി : കോന്നി മെഡിക്കല്‍ കോളജ് എംഎൽഎയും കളക്ടറും സന്ദർശിച്ച് പ്രവർത്തനങ്ങൾ...

തിരുവനന്തപുരം പള്ളിക്കലില്‍ വന്‍ ചന്ദനമര വേട്ട

0
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കലില്‍ വന്‍ ചന്ദനമര വേട്ട. സംഭവത്തില്‍ രണ്ടു പേര്‍...

സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് മന്ത്രി ജെ ചിഞ്ചു റാണി

0
ദില്ലി: സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് മൃഗസംരക്ഷണ, ക്ഷീരോൽപാദന വകുപ്പ് മന്ത്രി...

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തക‍‍ർന്നു വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ മന്ത്രി...

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തക‍‍ർന്നു വീണ് ഒരു സ്ത്രീ...