കോവിഡ് പ്രതിരോധം : രാജ്യത്തെ ശാസ്ത്രസമൂഹത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി മോദി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യയിലെ ശാസ്ത്രസമൂഹത്തെയും മികച്ച സ്ഥാപനങ്ങളെയും പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വ്യാപനത്തിനിടെ ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് ഇവരണ്ടും ആയിരുന്നുവെന്നും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ രാജ്യത്തിന് കഴിഞ്ഞുവെന്നും ‘ഗ്രാന്‍ഡ് ചലഞ്ചസ് ആനുവല്‍ മീറ്റിങ് 2020’ ന്റെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു വരികയാണ്. 88 ശതമാനമെന്ന ഉയര്‍ന്ന രോഗമുക്തി നിരക്കാണ് രാജ്യത്തുള്ളത്. സര്‍ക്കാര്‍ സ്വീകരിച്ച വിവിധ നടപടികളാണ് രാജ്യത്തെ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തിയത്. മികച്ച ശുചീകരണ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശൗചാലയങ്ങളും രോഗബാധ കുറച്ചുവെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ 40 രാജ്യങ്ങളില്‍നിന്നായി 1600 ഓളം വിദഗ്ധരാണ് പങ്കെടുക്കുന്നത്. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍, കേന്ദ്ര സര്‍ക്കാരിന്റെ ബയോടെക്‌നോളജി വകുപ്പ്, ശാസ്ത്ര – സാങ്കേതിക മന്ത്രാലയം, ഐസിഎംആര്‍, നീതി ആയോഗ്, ഗ്രാന്‍ഡ് ചലഞ്ചസ് കാനഡ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് എന്നിവയാണ് ആതിഥ്യം അരുളുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...