ബ്രാഹ്മണര്‍ക്കു വേണ്ടി പ്രത്യേക ശൗചാലയം നിര്‍മ്മിച്ച ക്ഷേത്ര നടപടി വിവാദത്തില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പുറമേ ജാതിയുടെ അടിസ്ഥാനത്തില്‍ ബ്രാഹ്മണര്‍ക്കും വേണ്ടി പ്രത്യേക ശൗചാലയം നിര്‍മ്മിച്ച ക്ഷേത്ര നടപടി വിവാദത്തില്‍. കൊച്ചി ദേവസ്വം ബോര്‍ഡിന്റെ കീഴിലുളള കുറ്റുമുക്ക് ശ്രീ മഹാദേവ ക്ഷേത്രത്തിലാണ് ഇത്തരത്തില്‍ ബ്രാഹ്മണര്‍ക്കായി പ്രത്യേക ശൗചാലയം നിര്‍മ്മിച്ചത്. ഇത്തരത്തില്‍ ജാതിപേരിലുളള വിവേചനം സാക്ഷര കേരളത്തിന് അപമാനമാണ് ഉണ്ടാക്കിയിരിക്കുന്നത്. ക്ഷേത്ര നടപടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ വിമര്‍ശനങ്ങളും പരിഹാസവുമാണ് ഉയരുന്നത്. ശക്തമായ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ബ്രാഹ്മണര്‍ എന്നെഴുതിയ ബോര്‍ഡ് നീക്കം ചെയ്‌തെന്നാണ് സൂചന.

കൊച്ചി ദേവസ്വം ബോര്‍ഡിന്റെ കീഴിലുളള ക്ഷേത്രത്തിന്റെ ഈ നടപടിക്കെതിരെ ഡിവൈഎഫ്.ഐ വില്‍വട്ടം മേഖല കമ്മിറ്റി ദേവസ്വം ബോര്‍ഡിന് പരാതി നല്‍കുകയും ചെയ്തു. ഡിവൈഎഫ്‌ഐ യുടെ പരാതി ഇപ്രകാരമാണ്

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുളള കുറ്റുമുക്ക് ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ദേവസ്വം ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രക്കുളത്തിന് സമീപമുളള ശൗചാലയങ്ങളില്‍ സ്ത്രീക്കും പുരുഷനും പുറമെ ബ്രാഹ്മണര്‍ക്ക് പ്രത്യേക ശൗചാലയം ഒരുക്കിയിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. വേദം പഠിച്ച ഹിന്ദുക്കളെ ജാതിഭേദമന്യേ പൂജാരിയായി ദേവസ്വം പോലും നിയമിക്കുന്ന ഈ കാലത്ത് ബ്രാഹ്മണര്‍ക്ക് എന്ന രീതിയില്‍ പ്രത്യേകം ശൗചാലയം ഒരുക്കുന്നത് നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും എതിരാണ്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന തുല്യതക്ക് വിരുദ്ധമായതും നാടിന്റെ പ്രബുദ്ധതക്ക് ചേരാത്തതുമാണ്. ഈ വിവേചനം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ഡിവൈഎഫ്‌ഐ നല്‍കിയ പരാതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...