കൊച്ചി : കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രങ്ങളിലെ ആഘോഷങ്ങള്‍ ഒഴിവാക്കി. 403 ക്ഷേത്രങ്ങളിലെയും ആഘോഷങ്ങളാണ് ഒഴിവാക്കിയിരിക്കുന്നത്. ചടങ്ങുകള്‍ ആചാരങ്ങള്‍ മാത്രമാക്കിയെന്ന് ദേവസ്വം പ്രസിഡന്‍റ് അറിയിച്ചു. തൃശൂർ പൂരം , ആറാട്ടുപുഴ പൂരം എന്നിവയെക്കുറിച്ച് ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.
അതേസമയം ക്ഷേത്ര ഉത്സവത്തിന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്സവത്തിന്‍റെ ഭാഗമായുള്ള കലാപരിപാടികളും പ്രസാദ ഊട്ടും നിർത്തി വെയ്ക്കാൻ തീരുമാനമായി. ഈ മാസം 31 വരെ ആനക്കോട്ടയിൽ സന്ദർശകർക്ക് വിലക്കുണ്ട്. ക്ഷേത്രത്തിലും പരിസരത്തും ആളുകൾ കൂട്ടംകൂടി നിൽക്കരുതെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നേരത്തെ കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ ശബരിമല ക്ഷേത്രത്തിലും നിയന്ത്രണങ്ങൾ നിര്‍ദ്ദേശിച്ചിരുന്നു.