കൊച്ചിയിലെ ലഹരിമാഫിയ കിങ്പിന്‍ കെവിൻ പിടിയിലായ കേസ് ; അന്വേഷണം കൊച്ചിയിലെ ഡോക്ടര്‍മാരിലേക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചിയില്‍ ലഹരിമാഫിയ കിങ്പിന്‍ കെവിന്‍ പിടിയിലായ കേസില്‍ അന്വേഷണം ഡോക്ടര്‍മാരിലേക്കും. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരടക്കം ലഹരി ഉപയോഗിക്കാറുണ്ടെന്ന കെവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. തൃക്കാക്കര പോലീസിന്റെ ചോദ്യംചെയ്യലിലാണ് ഞെട്ടിക്കുന്ന മൊഴി ലഭിച്ചത്. ഡോക്ടര്‍മാരുടെ മൊഴി ഉടന്‍ എടുക്കും. കെവിന്റെ കൂടുതല്‍ ഏജന്റുമാര്‍ക്കായി അന്വേഷണം തുടരുകയാണ്. രണ്ട് ഏജന്റുമാര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ട്ടിയില്‍ കെവിനെ കടവന്ത്ര പോലീസ് ചോദ്യംചെയ്യും.

കഴിഞ്ഞ മാസമാണ് വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ട്ടി നടന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കെവിനാണ് ലഹരി എത്തിച്ചുനല്‍കിയതെന്ന് പോലീസ് കണ്ടെത്തി. ഇയാള്‍ കൊച്ചി നഗരത്തിലെ ലഹരി മാഫിയയുടെ കിങ്പിന്‍ ആണെന്നും കണ്ടെത്തി. പിന്നീട് ലഹരിയുമായി തൃക്കാക്കര പോലീസ് കെവിനെ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന മൊഴി ലഭിച്ചത്. കൊച്ചിയിലെ ആശുപത്രിയിലെ ഡോക്ടര്‍മാരും തന്നോട് ലഹരി വാങ്ങി ഉപയോഗിക്കാറുണ്ടെന്നായിരുന്നു കെവിന്റെ മൊഴി. ഇവരുടെ പേരുവിവരങ്ങള്‍ അടക്കം പോലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ വ്യക്തത വന്നതിന് ശേഷം ഇവരുടെ മൊഴിയെടുക്കുമെന്നാണ് വിവരം. ഡാന്‍സാഫും ഇതുസംബന്ധിച്ച അന്വേഷണം നടത്തുന്നുണ്ട്. കെവിന്റെ ഏജന്റുമാരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും.
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...