ഹോക്കി ബോള്‍ തലയിൽകൊണ്ട് 13കാരിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഗോവ : പരിശീലനത്തിനിടെ ഹോക്കി ബോള്‍ തലയിൽ കൊണ്ട് 13-കാരി മരിച്ചു. ഗുയിരിം സെൻ്റ് ആൻ്റണി ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി റുയീഷ ഖാർസെലിനാണ് ദാരുണ മരണം ഉണ്ടായത്. ക‍ഴിഞ്ഞ വ്യാ‍ഴാ‍ഴ്ചയാണ് സംഭവം നടന്നത്. അടുത്ത അധ്യായന വർഷത്തേക്കുള്ള മത്സരങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിനിടെയാണ് അപകടം ഉണ്ടായത്. പരിശീലനം തുടങ്ങിയതിന് അൽപനേരത്തിന് ശേഷം കുട്ടിയുടെ തലയിൽ ഹോക്കി ബോള്‍ കൊള്ളുകയും പിന്നീട് കു‍ഴഞ്ഞുവീ‍ഴുകയുമായിരുന്നുവെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. സ്വാഭാവിക മരണമെന്നാണ് പോലീസ് പറയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണകാരണം എന്താണെന്ന് മനസിലാകുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.

‘എല്ലാ ദിവസവും പരീശീലിക്കാറുള്ളതുപോലെ അന്നും ചെയ്തു. സ്കൂള്‍ സമയത്തിൽ തന്നെയാണ് ഈ ദാരുണമായ സംഭവമുണ്ടായത്. റുയീഷയുടെ തലയിൽ ബോള്‍ കൊണ്ടതിന് പിന്നാലെ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചു.’ സ്കൂള്‍ പ്രിൻസിപ്പാള്‍ പറഞ്ഞു. സഹോദരൻ സൂരജ്, ബിഹാറിൽ വെച്ച് നടന്ന സബ് ജൂനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ ഗോവ സംഘത്തെ നയിച്ച ക്യാപ്റ്റനാണ്. ഇതിൽ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് റുയീഷയും സ്പോർട്സിലേക്ക് വരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...