കൊച്ചി : ലൈസന്‍സില്ലാത്ത തോക്ക് കൈവശം വെച്ചതിന് എ.ടി.എം പണത്തിന് സുരക്ഷ നല്‍കുന്ന 19 പേരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസ് കസ്റ്റഡി അപേക്ഷ നല്‍കി. അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. പ്രതികളെ കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം.
ആയുധവ്യാപാര സംഘത്തെ കുറിച്ച് അന്വേഷിക്കുന്നതിനായാണിത്. എന്നാല്‍ പ്രതികളെയും തെളിവെടുപ്പിനായി കശ്മീരില്‍ കൊണ്ടുപോകുമോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.19 പ്രതികളില്‍നിന്നു പിടികൂടിയ തോക്കുകള്‍ക്ക് ലൈസന്‍സില്ലെന്ന് കളമശ്ശേരി പോലീസ് കണ്ടെത്തിയിരുന്നു.