കാഴ്​ച നഷ്​ടപ്പെട്ട നായയെ തെരുവിൽ ഉപേക്ഷിച്ച് ഉടമയുടെ കണ്ണില്ലാത്ത ക്രൂരത ; ഭക്ഷണം കിട്ടാതെ ഒടുവിൽ ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

മരട് : കാഴ്ച നഷ്ടപ്പെട്ട ലാബർ ഡോഗിനെ തെരുവിൽ ഉപേക്ഷിച്ച് ഉടമയുടെ കണ്ണില്ലാത്ത ക്രൂരത. ഭക്ഷണം പോലും കഴിക്കാനാവാതെ ദിവസങ്ങൾ കഴിഞ്ഞ നായക്ക് ദാരുണാന്ത്യം. നെട്ടൂർ – മാടവന പിഡ.ബ്ല്യു.ഡി റോഡിൽ മരട് സർവിസ് സഹകരണ ബാങ്കിന് സമീപം ഒഴിഞ്ഞ പറമ്പിലാണ് ലാബർ ഡോഗിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

മൃഗസ്നേഹിയായ നെട്ടൂർ പുറക്കേലി പറമ്പിൽ ജേക്കബാണ് നായയെ കഴിഞ്ഞ ദിവസം കാണുന്നത്. എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത നിലയിലായിരുന്നു നായ. ആരുടെയും ശ്രദ്ധയിൽ പെടാത്ത ഭാഗത്താണ് നായയെ ഉപേക്ഷിച്ചത്. നായക്ക്​ ജേക്കബ്​ ആദ്യം ഭക്ഷണം നൽകി.

തുടർന്ന്​ ചികിത്സക്ക്​ വേണ്ട കാര്യങ്ങളും ഷെൽട്ടറിലേക്ക് മാറ്റാനുള്ള നടപടി ക്രമങ്ങളും ചെയ്തു. എന്നാൽ ഉച്ചയോടെ നായ ചത്തു. മരട് നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ ഇത്തരത്തിൽ നിരവധി നായകളെ ഉപേക്ഷിക്കു ന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇതിൽ ഒരെണ്ണത്തിനെ രക്ഷിക്കാൻ സാധിച്ചുവെന്നും ജേക്കബ് പറഞ്ഞു.

രണ്ട് മാസം മുമ്പ് നെട്ടൂർ മനക്ക ച്ചിറയിൽ വെച്ചാണ് സിസ്റ്റ് കൊമറേർസ് ഇനത്തിൽപെട്ട നായയെ ലഭിച്ചത്​. അതിന് വേണ്ട ചികിത്സ നൽകി. കാൻസർ ബാധിച്ച നായയെ സുമനസ്സുകളുടെ സഹായത്തോടെ 7500 രൂപയോളം ചെലവാക്കിയാണ്​ ഓപ്പറേഷൻ നടത്തിയത്​. ഇപ്പോൾ മട്ടാഞ്ചേരിയിലുള്ള ധ്യാൻ ഫൗണ്ടേഷൻെറ ഷെൽട്ടറിലാണ് ഈ നായ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...