മന്ദമരുതി – കക്കുടിമൺ റോഡിന്റെ സംരക്ഷണഭിത്തി മഴയിൽ ഇടിഞ്ഞു താണു

For full experience, Download our mobile application:
Get it on Google Play

റാന്നി : മന്ദമരുതി – കക്കുടിമൺ റോഡിന്റെ സംരക്ഷണഭിത്തി മഴയിൽ ഇടിഞ്ഞു താണു. ഇതു വഴി പോകുന്ന വാഹനങ്ങൾ അപകടത്തിൽ പെടാൻ സാധ്യത. സ്റ്റോറും പടി കഴിഞ്ഞ് നീരാട്ടു കാവിലേക്ക് പോകുന്ന ഭാഗത്താണ് സംരക്ഷണ ദിത്തി 5 മീറ്ററോളം ദൂരത്തിൽ തകർന്നത്. ഈരൂരിക്കൽ തോമസ് മാത്യുവിന്റെ പുരയിടത്തിലേക്കാണ് മണ്ണ് ഇടിഞ്ഞു കിടക്കുന്നത്. വീതി കുറഞ്ഞ റോഡായതിനാൽ അപകട സാധ്യതയേറെയാണ്.

അത്തിക്കയം – നാറാണംമൂഴി മേഖലയിൽ നിന്നും പെരുനാട്ടിൽ നിന്നും മണിമല, കോട്ടയം ഭാഗങ്ങളിലേകെത്താവുന്നതും പുനലൂർ – മൂവാറ്റുപുഴ റോഡിലേക്കെത്തുന്നതുമായ എളുപ്പ മാർഗ്ഗം കൂടിയാണീ റോഡ്. റോഡു വശം ഇടിഞ്ഞതിനാൽ വാഹനങ്ങൾ ഒതുക്കാൻ കഴിയാത്ത സ്ഥിതിയാണ്. മഴയിൽ ശേഷിക്കുന്ന ഭാഗവും ഇടിഞ്ഞു വീഴാൻ പാകത്തിലാണ് നിൽക്കുന്നത്. പൊതു മരാമത്ത് വകുപ്പിനു കീഴിലുള്ള റോഡ് അടിയന്തിരമായി സംരക്ഷിക്കപ്പെടണമെന്നാണ് നാട്ടുകാരുടെ അവശ്യം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
കൊച്ചി : ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകരായ നാല്...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വിർച്വൽ ക്യൂ ; മണിക്കൂറിൽ 300 പേർക്ക് ദർശനം...

0
തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം സുഗമമാക്കുവാൻ ദേവസ്വം നടപ്പാക്കുന്ന...

ബേപ്പൂരിലെ മറൈൻ ആംബുലൻസ് ഒരു വർഷമായി പ്രവർത്തനരഹിതം ; മത്സ്യത്തൊഴിലാളികൾക്ക് ദുരിതം

0
കോഴിക്കോട്: ബേപ്പൂരിൽ കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തിനായുള്ള മറൈൻ ആബുലൻസ് പ്രവർത്തനരഹിതം....

പ്രതിഷേധിക്കാൻ പ്രതിപക്ഷം : പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച് നടത്തും

0
ഡൽഹി : പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. വിദ്യാർത്ഥികൾക്കെതിരായ പോലീസ്...