കൊച്ചി മെട്രോയുടെ വായ്പാ തിരിച്ചടവ് മുടങ്ങി : ഫ്രഞ്ച് വികസന ഏജന്‍സിയോട് സാവകാശം ചോദിച്ച് കെഎംആര്‍എല്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോവിഡ് വ്യാപനത്തില്‍ സര്‍വ്വീസ് നിര്‍ത്തലാക്കിയതോടെ കൊച്ചി മെട്രോയുടെ വായ്പാ തിരിച്ചടവ് പ്രതിസന്ധിയില്‍. വായ്പ തിരിച്ചടയ്ക്കാനുള്ള സാവകാശം അനുവദിക്കാന്‍ ഫ്രഞ്ച് വികസന ഏജന്‍സിയോട് കേന്ദ്രസര്‍ക്കാര്‍ വഴി ആവശ്യപ്പെട്ടിരിക്കുകയാണ് കെഎംആര്‍എല്‍.

ടിക്കറ്റ്, ടിക്കറ്റ് ഇതരവരുമാനം എന്നിവ വഴി  സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന കൊച്ചി മെട്രോക്ക് കൊവിഡ് വരുത്തിയത് കനത്ത നഷ്ടമാണ്. ലോക്ക്ഡൗണ്‍ പ്രതിസന്ധിയില്‍ ടിക്കറ്റ് വരുമാനത്തിനൊപ്പം പരസ്യ വരുമാനവും ഇടിഞ്ഞു. മാര്‍ച്ച്‌ 20 മുതല്‍ സര്‍വ്വീസ് പൂര്‍ണ്ണമായി നിര്‍ത്തിലാക്കിയതോടെ വിവിധ ബാങ്കുകളില്‍ നിന്നായി എടുത്ത വായ്പയുടെ തിരിച്ചടവുകളും മുടങ്ങി.

മെട്രോയുടെ നിര്‍മ്മാണത്തിനും വികസനത്തിനുമായി ഫ്രഞ്ച് വികസന ഏജന്‍സി, കനറാ ബാങ്ക്, എറണാകുളം ജില്ലാ സഹകരണ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് വായ്പ എടുത്തിരിക്കുന്നത്. ഇതില്‍ ഫ്രഞ്ച് വികസന ഏജന്‍സിയില്‍ നിന്ന് മാത്രം 1500 കോടി രൂപയുടേതാണ് വായ്പ. ദിവസം കുറഞ്ഞത് 25 ലക്ഷം രൂപയോളം തിരിച്ചടവിന് വേണം. ഇതില്‍ മാര്‍ച്ച്‌ മാസത്തെ ഒരു ഗഡു മാത്രമാണ് കെഎംആര്‍എല്ലിന് തിരിച്ചടയ്ക്കാനായത്.

1200-ഓളം ജീവനക്കാരാണ് കെഎംആര്‍എല്ലില്‍ ജോലിയെടുക്കുന്നത്. ഇതില്‍ 650ഓളം വരുന്ന കുടുംബശ്രീ താത്കാലിക ജീവനക്കാര്‍ക്ക് ഉള്‍പ്പടെ കെഎംആര്‍എല്‍ ആണ് ശമ്പളം നല്‍കുന്നത്. മെട്രോ സര്‍വ്വീസ് എന്ന് തുടങ്ങാനാകുമെന്നതില്‍ അനിശ്ചിതത്വം തുടരുന്നതോടെയാണ് കെഎല്‍ആര്‍എല്‍ സാവകാശത്തിനായി ശ്രമിക്കുന്നത്. പ്രതിസന്ധി ഗുരുതരമായ സാഹചര്യത്തിലാണ് വായ്പ തിരിച്ചടവിന് സാവകാശം തേടിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....