പെ​​ണ്‍​​കു​​ഞ്ഞിനോട് വീണ്ടും ക്രൂരത ; ആ​​റു മാ​​സം പ്രാ​​യ​​മു​​ള്ള കു​​ഞ്ഞി​​നെ വലിച്ചെറിഞ്ഞു കൊല്ലാന്‍ ശ്രമം

For full experience, Download our mobile application:
Get it on Google Play

തൃ​​പ്പൂ​​ണി​​ത്തു​​റ : ര​​ണ്ടാ​​മ​​തും പെ​​ണ്‍​​കു​​ഞ്ഞ് പി​​റ​​ന്ന​​ശേ​​ഷം ത​​നി​​ക്കു ക​​ഷ്ട​​കാ​​ല​​മാ​​ണെ​​ന്ന അ​​ന്ധ​​വി​​ശ്വാ​​സ​​ത്തി​​ല്‍ ആ​​റു മാ​​സം പ്രാ​​യ​​മു​​ള്ള കു​​ഞ്ഞി​​നെ ക്രൂ​​ര​​മാ​​യി ഉ​​പ​​ദ്ര​​വി​​ച്ച അ​​ച്ഛ൯ അറസ്റ്റില്‍. തി​​​രു​​​വാ​​​ങ്കു​​​ളം കേ​​​ശ​​​വ​​​ന്‍​പ​​​ടി റ​​​ബാ​​​ന്‍​കു​​​ന്ന് റോ​​​ഡി​​​ല്‍ വാടക​​​യ്ക്കു താ​​​മ​​​സി​​​ക്കു​​​ന്ന പാ​​​ല​​​ക്കാ​​​ട് സ്വ​​​ദേ​​​ശി ആ​​ന​​ന്ദ് മു​​രു​​ക​​നെയാണ്(40) ​ജി​​​ല്ലാ ശി​​​ശു​​​ക്ഷേ​​​മ ​​​സ​​​മി​​​തി​​യു​​ടെ ഇടപെടലിനെ​​ത്തു​​​ട​​​ര്‍​ന്ന് പോലീസ് അറസ്റ്റ് ചെയ്തത് . പോ​​​ക്സോ ചു​​​മ​​​ത്തി ഇ​​യാ​​ള്‍​​ക്കെ​​തി​​രേ കേ​​സെ​​ടു​​ത്തു. മദ്യലഹരിയില്‍ കു​​ഞ്ഞി​​നെ  ഇയാള്‍ പ​​തി​​വാ​​യി ഉ​​​പ​​​ദ്ര​​​വി​​​ച്ചി​​രു​​ന്ന​​താ​​യി പോ​​ലീ​​സ് പ​​റ​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ക​​​ഴു​​​ത്തി​​​ല്‍ മാ​​​ര​​​ക​​​മാ​​​യ പ​​​രി​​​ക്കേ​​​റ്റ കു​​​ഞ്ഞി​​​നെ തൃ​​​പ്പൂ​​​ണി​​​ത്തു​​​റ താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്രവേശിപ്പിച്ചിരുന്നു. ബു​​ധ​​നാ​​ഴ്ച ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍​​നി​​​ന്നു വീ​​ട്ടി​​ല്‍​​ കൊ​​ണ്ടു​​വ​​ന്ന കു​​ഞ്ഞി​​നെ പി​​റ്റേ​​ന്നു രാ​​​ത്രി ആ​​ന​​ന്ദ് വീ​​​ണ്ടും ഉപ​​​ദ്ര​​​വി​​​ച്ചു . കാ​​ലി​​​ല്‍ പി​​​ടി​​​ച്ച്‌ എ​​​റി​​​യു​​ക​​യും കി​​​ണ​​​റ്റി​​​ലെ​​​റി​​​ഞ്ഞു കൊ​​​ന്നു ക​​​ള​​​യാന്‍ ഇയാള്‍ ഭാ​​​ര്യ​​​യെ പ്രേ​​​രി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു. എ​​ടു​​ത്തെ​​റി​​ഞ്ഞ കു​​ഞ്ഞി​​നെ അ​​​മ്മ പി​​​ടി​​​ച്ച​​​തി​​​നാ​​​ല്‍ കൂ​​​ടു​​​ത​​​ല്‍ പ​​​രി​​​ക്കേ​​റ്റി​​​ല്ല . ആ​​ന​​ന്ദി​​ന് ര​​ണ്ട​​ര വ​​യ​​സു​​ള്ള ഒ​​രു പെ​​ണ്‍​​കു​​ഞ്ഞു കൂ​​ടി​​യു​​ണ്ട്. ഈ ​​കു​​ഞ്ഞി​​നെ ഉ​​പ​​ദ്ര​​വി​​ക്കാ​​റി​​ല്ല . ഇ​​ള​​യ പെ​​ണ്‍​​കു​​ഞ്ഞ് ജ​​നി​​ച്ച​​ശേ​​ഷം ക​​ഷ്ട​​കാ​​ല​​മാ​​ണെ​​ന്നും ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്നും പ​​റ​​ഞ്ഞാ​​യി​​രു​​ന്നു ക്രൂര ഉപദ്രവം .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...