കൊച്ചി മെട്രോ രണ്ടാംഘട്ടം ; രണ്ട്‌ വില്ലേജുകളിൽ സ്ഥലം ഏറ്റെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചി മെട്രോ കാക്കനാട്ടേക്ക് നീട്ടുന്നതിന്റെ ഭാഗമായുള്ള രണ്ടാംഘട്ടനിര്‍മാണത്തിന്റെ സ്ഥലം ഏറ്റെടുപ്പ് രണ്ട് വില്ലേജുകളില്‍ പൂര്‍ത്തിയായി. കാക്കനാട്‌ വില്ലേജിലെ വാഴക്കാലമുതല്‍ ഇന്‍ഫോപാര്‍ക്കുവരെ ഏറ്റെടുക്കേണ്ട 50 സെന്റ്‌ ഭൂമി ഏറ്റെടുത്തു. ഭൂ ഉടമകള്‍ക്ക്‌ 14.34 കോടി രൂപ നഷ്‌ടപരിഹാരം വിതരണം ചെയ്‌തു. ഇടപ്പള്ളി വില്ലേജിലെ രണ്ടേക്കര്‍ ഭൂമിയുടെ ഏറ്റെടുപ്പും പൂര്‍ത്തിയായി. 124 കോടി രൂപയാണ്‌ ഭൂ ഉടമകള്‍ക്ക്‌ വിതരണം ചെയ്‌തത്‌.

വാഴക്കാല വില്ലേജില്‍ 168 പേരുടെ എട്ടരയേക്കറോളം ഭൂമിയാണ്‌ ഏറ്റെടുക്കേണ്ടത്‌. ഇതില്‍ 68 പേരുടെ ഭൂമി ഏറ്റെടുത്ത്‌ നഷ്‌ടപരിഹാരം വിതരണം ചെയ്‌തു. ഭൂമിയുടെ മൂല്യനിര്‍ണയത്തില്‍ വന്ന മാറ്റം ഏറ്റെടുപ്പിനെ ബാധിച്ചിട്ടുണ്ട്‌. 2016ലാണ്‌ കൊച്ചി മെട്രോയുടെ രണ്ടാംഘട്ടനിര്‍മാണം ആരംഭിച്ചത്‌. ഭൂമിയുടെ അന്നത്തെ മൂല്യനിര്‍ണയപ്രകാരം നഷ്ടപരിഹാരം നിശ്ചയിച്ചെങ്കിലും ഏറ്റെടുക്കല്‍ വൈകി. നിലവിലെ ഭൂമിയുടെ വില അനുസരിച്ച്‌ കൂടുതല്‍ തുക വേണ്ടിവരും.

സര്‍ക്കാരില്‍നിന്ന്‌ തുക ലഭിക്കുന്നമുറയ്ക്കാകും ബാക്കിയുള്ള ഭൂമി ഏറ്റെടുക്കുക. ഒപ്പം ജെഎല്‍എന്‍ സ്റ്റേഡിയംമുതല്‍ പാലാരിവട്ടംവരെ ഒന്നേകാല്‍ ഏക്കറോളം സ്ഥലം ഏറ്റെടുക്കണം. 25 കോടി രൂപയിലധികം വേണ്ടിവരും. രൂപരേഖ സര്‍ക്കാരിന്‌ സമര്‍പ്പിച്ചിട്ടുണ്ട്‌. അനുമതി ലഭിക്കുന്നമുറയ്ക്ക്‌ ഇവിടങ്ങളിലും ഭൂമി ഏറ്റെടുപ്പ്‌ ആരംഭിക്കും. കെഎംആര്‍എല്ലിന്‌ കൈമാറിയ ഭൂമിയില്‍ റോഡ്‌ വീതികൂട്ടുന്നത്‌ ഉള്‍പ്പെടെയുള്ള നിര്‍മാണം പുരോഗമിക്കുകയാണ്‌. രണ്ടാംഘട്ടത്തില്‍ 11.20 കിലോമീറ്റര്‍ ദൂരമാണ്‌ പാത നീട്ടുന്നത്‌. 5182 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എബോള വ്യാപനം ; പ്രതിരോധ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ

0
ദില്ലി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ പടരുന്ന സാഹചര്യത്തിൽ, പ്രതിരോധ നടപടികൾ...

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ്...

വിപുലമായ കർമപദ്ധതിയുമായി കേന്ദ്രസർക്കാർ ; ലക്ഷ്യം മയക്കുമരുന്ന് മാഫിയയെ ഇല്ലാതാക്കൽ

0
ദില്ലി: രാജ്യത്തെ ലഹരി മരുന്ന് ശൃംഖലകളെ പൂർണ്ണമായി തകർക്കുക എന്ന ലക്ഷ്യത്തോടെ...

തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് മേയർ വി വി രാജേഷ്

0
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് മേയർ വി...