കൊച്ചി മെട്രോ സര്‍വ്വീസ് ഇന്ന് വീണ്ടും പുനരാരംഭിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട കൊച്ചി മെട്രോ ഇന്ന് രാവിലെ മുതല്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ പൂര്‍ണമായും സുരക്ഷിതമായ യാത്രയാണ് മെട്രോ അധികൃതര്‍ വാഗ്ദാനം ചെയ്യുന്നത്. ഇതിനിടെ പേട്ടയിലേക്ക് നീട്ടിയ മെട്രോ ലൈനിന്റെ  ഉദ്ഘാടനം വീഡിയോ കോണ്‍ഫ്രന്‍സിംഗിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും.

കൊച്ചിയുടെ വേഗതയ്ക്ക് പുതിയമാനങ്ങള്‍ നല്‍കിയ മെട്രോ അടുത്തഘട്ടത്തിലേക്ക് കടക്കുകയാണ്. കോവിഡ് കാരണം നിലച്ച സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനൊപ്പം മൊട്രോ യാത്ര പേട്ടവരെ നീളുകയാണ്. നിലവില്‍ ആലുവ മുതല്‍ തൈക്കൂടം വരെയായിരുന്നു സര്‍വീസ്. തൈക്കുടത്ത് നിന്നും ഒരു കിലോമീറ്ററും മുന്നൂറ് മീറ്ററുമാണ് പേട്ടയിലേക്കുള്ളത്. പേട്ടവരെ സര്‍വീസ് നീളുന്നതോടെ 22 സ്റ്റേഷനുകളുമായി മെട്രോ ദൂരം 24.9 കിലോമീറ്ററാകും. പേട്ട സ്റ്റേഷന്‍ തുറക്കുന്നതോടെ കൊച്ചി മെട്രോയില്‍ ഡിഎംആര്‍സിയുടെ ചുമതലകള്‍ പൂര്‍ത്തിയാകും. മറ്റു പാതകളുടെ നിര്‍മ്മാണം കൊച്ചി മെട്രോ കമ്പിനിയായ കെഎംആര്‍എല്‍ നേരിട്ടാണ് നടത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...