കൊച്ചി : മെട്രോയുടെ സമയക്രമത്തില്‍ ഇന്നു മുതല്‍ മാറ്റം. രാവിലെ 6മണി മുതല്‍ രാത്രി 10വരെ സര്‍വീസ് നടത്തുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു. കൊവിഡ് വ്യാപനത്തെതുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മെട്രോ സര്‍വീസ് സമയം രാവിലെ 7 മണി മുതല്‍ രാത്രി 9 മണിവരെയാക്കി ചുരുക്കിയിരുന്നു. ഇന്ന് മുതല്‍ പേട്ട മുതല്‍ ആലുവ വരെ ആദ്യത്തെ സര്‍വീസും അവസാന സര്‍വീസും ഉണ്ടായിരിക്കുന്നതാണെന്ന് കൊച്ചി മെട്രോ അറിയിച്ചു.
കൊച്ചി മെട്രോ ഇന്നുമുതല്‍ സമയം ദീര്‍ഘിപ്പിച്ചു ; രാവിലെ 6മണി മുതല്‍ രാത്രി 10വരെ സര്‍വീസ്
RECENT NEWS
Advertisment