ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോ കൂടുതൽ സർവീസ് നടത്തും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോ കൂടുതൽ സർവീസ് നടത്തും. വൈകുന്നേരങ്ങളിലെ തിരക്കേറിയ സമയത്ത് ജനുവരി 4 വരെ 10 സർവീസുകൾ കൂടുതലായി ഉണ്ടാകും. പുതുവത്സരദിനത്തിൽ പുലർച്ചെ വരെ സർവീസ് നടത്തും. അവസാന സർവീസ് തൃപ്പൂണിത്തുറയിൽ നിന്നും പുലർച്ചെ 1.30 നും ആലുവയിൽ നിന്നും 1.45 നും ആയിരിക്കും. ഉത്സവ സീസണിനോടനുബന്ധിച്ചുള്ള യാത്രാദുരിതത്തിന് ആശ്വാസമായി കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരുന്നു. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് കെഎസ്ആർ ടിസി അധികമായി 38 അന്തർ സംസ്ഥാന സർവീസ് നടത്തും.

ബെംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ നഗരങ്ങളിലേക്കാണ് അധിക സർവീസുകൾ നടത്തുന്നത്. 34 ബസ് ബംഗളൂരുവിലേക്കും നാല് ബസ് ചെന്നൈയിലേക്കും സർവീസ് നടത്തും. കെഎസ്ആർടിസി വെബ് സൈറ്റ് വഴിയും ആപ്പ് മുഖേനയും ടിക്കറ്റുകൾ റിസർവ് ചെയ്യാം. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർറൂട്ടിലും അധിക സർവീസുകൾ സജ്ജമാക്കും. ഇതിനായി 24 ബസുകള്‍ കൂടി ക്രമീകരിച്ചിട്ടുണ്ട്. കൊട്ടാരക്കര- കോഴിക്കോട്, അടൂർ-കോഴിക്കോട്, കുമളി- കോഴിക്കോട്, എറണാകുളം- കണ്ണൂർ. എറണാകുളം – കോഴിക്കോട് റൂട്ടിലും കൊല്ലം, കൊട്ടാരക്കര, കോട്ടയം, തൃശൂർ, കോഴിക്കോട് തുടങ്ങിയ ഡിപ്പോകളിൽ നിന്നും തിരക്ക് അനുസരിച്ച് ഫാസ്‌റ്റ് പാസഞ്ചർ സർവീസുകളും ക്രമീകരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരത്തിന്‍റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

0
കൊച്ചി: സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള കാന്തപുരത്തിന്‍റെ പരാമർശത്തെ രൂക്ഷമായി...

പാലക്കാട് നഗരസഭയിലെ വന്ദേമാതരം ആലാപനം ; യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയി

0
പാലക്കാട്: വന്ദേമാതരം ആലാപനത്തിൽ പാലക്കാട് നഗരസഭയിൽ നാടകീയ രംഗങ്ങൾ. യുഡിഎഫ്...

മെസിയുടെ അർജന്‍റീന ടീമിനെ കേരളത്തിലെത്തിക്കുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ലയണൽ മെസിയുടെ അർജന്‍റീന ടീമിനെ കേരളത്തിലെത്തിക്കുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര...

സുകുമാരക്കുറുപ്പാണെന്ന വ്യാജ പ്രചാരണം നേരിട്ട ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ ആരംഭിച്ചു

0
തിരുവനന്തപുരം: സുകുമാരക്കുറുപ്പാണെന്ന വ്യാജ പ്രചാരണം നേരിട്ട ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ സംസ്ഥാന...