പാലക്കാട് നഗരസഭയിലെ വന്ദേമാതരം ആലാപനം ; യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: വന്ദേമാതരം ആലാപനത്തിൽ പാലക്കാട് നഗരസഭയിൽ നാടകീയ രംഗങ്ങൾ. യുഡിഎഫ് കൗണ്‍സിലര്‍മാര്‍ വന്ദേമാതരം ആലപിക്കുന്നത് ബഹിഷ്കരിച്ചു. കൗണ്‍സില്‍ യോഗത്തില്‍ ഒപ്പിട്ട ശേഷം യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പുറത്തേക്ക് പോകുകയായിരുന്നു. കൗണ്‍സിലിലെ വന്ദേമാതരം ആലാപനത്തില്‍ പങ്കെടുത്തില്ല. അതേസമയം എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ആദ്യചരണം പാടിയതിന് പിന്നാലെ സീറ്റുകളില്‍ ഇരിക്കുകയായിരുന്നു. എന്നാൽ ബിജെപി കൗണ്‍സിലര്‍മാര്‍ നഗരസഭയില്‍ വന്ദേമാതരം മുഴുവന്‍ ചൊല്ലുകയും ചെയ്തു. ഇന്ന് ചേര്‍ന്ന സ്‌പെഷ്യല്‍ കൗണ്‍സിലിലാണ് സംഭവം. പാലക്കാട് നഗരസഭയിലെ എല്ലാ കൗണ്‍സില്‍ യോഗങ്ങളിലും വന്ദേമാതരം ആദ്യ ഭാഗങ്ങള്‍ ചൊല്ലാറുണ്ട്.

യുഡിഎഫ് സര്‍ക്കാരിന്റെ ഓണം വാരാഘോത്തില്‍ ഇന്നലെ വാന്ദേമാതരം പൂര്‍ണമായും ആലപിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നതിനിടെയാണ് കൗണ്‍സിലര്‍മാരുടെ ബഹിഷ്‌കരണം. സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. സര്‍ക്കാര്‍ ആര്‍എസ്എസ് അജണ്ടയ്ക്ക് വിധേയപ്പെട്ടെന്നാണ് ഡിവൈഎഫ്‌ഐ അടക്കമുള്ള പ്രതിപക്ഷ യുവജന സംഘടനകള്‍ ഉയര്‍ത്തുന്ന വിമര്‍ശനം. എന്നാല്‍ ഉപ രാഷ്ട്രപതി പരിപാടിയില്‍ പങ്കെടുത്തതിനാല്‍ പ്രോട്ടോക്കോളിന്റെ ഭാഗമായാണ് വന്ദേമാതരം പൂര്‍ണമായി ആലപിച്ചതെന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് നല്‍കിയ വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സെപ്റ്റംബർ മാസം കെഎസ്ഇബി ഇന്ധന സർചാർജ് ഈടാക്കും

0
തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ മാസം കെഎസ്ഇബി ഇന്ധന സർചാർജ് ഈടാക്കും. ജൂലൈ...

മുൻ ഐ പി എസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതി കേസ് പരിഗണിക്കുന്നത്...

0
ഡൽഹി: മുൻ ഐ പി എസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ...

ഇരിഞ്ഞാലക്കുട ഐ.സി.എല്‍. ഫിന്‍കോര്‍പ്പില്‍ (ICL Fincorp Ltd.) നിക്ഷേപകരുടെ 30 കോടി രൂപ ജീവനക്കാര്‍...

0
തൃശ്ശൂര്‍ : ഇരിഞ്ഞാലക്കുട ഐ.സി.എല്‍. ഫിന്‍കോര്‍പ്പ് ലിമിറ്റഡില്‍ (ICL Fincorp Ltd.)...

കാന്തപുരത്തിന്‍റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

0
കൊച്ചി: സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള കാന്തപുരത്തിന്‍റെ പരാമർശത്തെ രൂക്ഷമായി...