മുൻ ഐ പി എസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതി കേസ് പരിഗണിക്കുന്നത് ഒക്ടോബർ 27 ലേക്ക് മാറ്റി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: മുൻ ഐ പി എസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതി കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഒക്ടോബർ 27 ലേക്ക് മാറ്റി. മറ്റ് പ്രതികൾക്കെതിരെയുള്ള അന്വേഷണം പൂർത്തിയാക്കേണ്ടതുണ്ടെന്നും നെതർലൻഡിൽ നിന്നുള്ള റിപ്പോർട്ട് പരിഭാഷപ്പെടുത്താൻ സമയം വേണമെന്നും സർക്കാർ അറിയിച്ചതിനെ തുടർന്നാണ് സുപ്രീം കോടതി നടപടി. അതേസമയം കേസ് മൂന്ന് വർഷമായി തുടരുകയാണെന്ന് ജേക്കബ് തോമസിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയതോടെ, സർക്കാർ കൃത്യസമയത്ത് റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ ഹൈക്കോടതി ഉത്തരവിലെ നിയമവിഷയം മാത്രമേ പരിഗണിക്കൂ എന്ന് കോടതി വ്യക്തമാക്കി.

കേസ് കൂടുതൽ വാദത്തിനായാണ് ഒക്ടോബർ 27 ലേക്ക് മാറ്റിയത്.ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജർ ഇറക്കുമതി ചെയ്തതിലെ ക്രമക്കേട് സംബന്ധിച്ച പരാതിയിൽ 2019 ലാണ് വിജിലൻസ് കേസെടുത്തത്. 2021 നവംബറി‍ൽ ഹൈക്കോടതി കേസ് റദ്ദാക്കി. 2023 ലാണ് ഡ്രഡ്ജർ അഴിമതിക്കേസിൽ മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ വിജിലൻസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. ഇതോടെയാണ് കേസിൽ ജേക്കബ് തോമസിനെതിരെ അന്വേഷണത്തിന് വഴിയൊരുങ്ങിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സെപ്റ്റംബർ മാസം കെഎസ്ഇബി ഇന്ധന സർചാർജ് ഈടാക്കും

0
തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ മാസം കെഎസ്ഇബി ഇന്ധന സർചാർജ് ഈടാക്കും. ജൂലൈ...

ഇരിഞ്ഞാലക്കുട ഐ.സി.എല്‍. ഫിന്‍കോര്‍പ്പില്‍ (ICL Fincorp Ltd.) നിക്ഷേപകരുടെ 30 കോടി രൂപ ജീവനക്കാര്‍...

0
തൃശ്ശൂര്‍ : ഇരിഞ്ഞാലക്കുട ഐ.സി.എല്‍. ഫിന്‍കോര്‍പ്പ് ലിമിറ്റഡില്‍ (ICL Fincorp Ltd.)...

കാന്തപുരത്തിന്‍റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

0
കൊച്ചി: സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള കാന്തപുരത്തിന്‍റെ പരാമർശത്തെ രൂക്ഷമായി...

പാലക്കാട് നഗരസഭയിലെ വന്ദേമാതരം ആലാപനം ; യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയി

0
പാലക്കാട്: വന്ദേമാതരം ആലാപനത്തിൽ പാലക്കാട് നഗരസഭയിൽ നാടകീയ രംഗങ്ങൾ. യുഡിഎഫ്...