കൊച്ചി മെട്രോയില്‍ ബിസിനസ് അവസരം ; കിയോസ്‌കുകളും ഓഫീസ് സ്ഥലവും ലേലത്തിന്

For full experience, Download our mobile application:
Get it on Google Play

എറണാകുളം : എറണാകുളം നഗരത്തില്‍ ബിസിനസിനും ഓഫീസിനും ഉചിതമായ സ്ഥല സൗകര്യം കൊച്ചി മെട്രോ ഒരുക്കുന്നു. വൈവിധ്യമാര്‍ന്ന ബിസിനസ് സംരംഭങ്ങള്‍ക്കിണങ്ങുന്ന 84 കിയോസ്‌കുകള്‍ തുടങ്ങാനും 28 ഓഫീസുകള്‍ തുറക്കാനുമുള്ള സൗകര്യങ്ങളാണ് 17 സ്റ്റേഷനുകളിലായി സജ്ജമാക്കിയിരിക്കുന്നത്. നഗരത്തില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് അവരുടെ സേവനവും ഉല്‍പ്പന്നവും മികച്ച ക്രയശേഷിയുള്ള ഉപഭോക്താക്കള്‍ക്ക് ഇടയില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം നല്‍കുന്ന കിയോസ്‌കുകളുടെയും ഓഫീസ് സ്ഥലത്തിന്റെയും ലേലം മെയ് മൂന്നു മുതല്‍ 20 വരെ വിവിധ സ്ഥലങ്ങളില്‍ നടക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ നിശ്ചിത തുകയടച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. ലേലം നടക്കുന്ന സ്ഥലവും തീയതിയും രജിസ്‌ട്രേഷന്‍ സമയവും ലേല സമയവും ഇനി പറയുന്നു.

മെയ് മൂന്നിന് വൈറ്റില മെട്രോ സ്റ്റേഷനില്‍ രജിസ്റ്റ്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30 വരെ. ലേലം രാവിലെ 10.30 മുതല്‍ 12.30 വരെ. മെയ് മൂന്നിന് കുന്നറ പാര്‍ക്കിലേക്കുള്ള ലേലം തൈക്കൂടം മെട്രോ സ്റ്റേഷനില്‍ രജിസ്റ്റ്രേഷന്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്നു വരെ. ലേലം ഉച്ചയ്ക്ക് മൂന്നു മുതല്‍ അഞ്ച് വരെ. മെയ് അഞ്ചിന് ആലുവ മെട്രോ സ്റ്റേഷനില്‍ രജിസ്റ്റ്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30 വരെ. ലേലം രാവിലെ 10.30 മുതല്‍ 12.30 വരെ. മെയ് അഞ്ചിന് കമ്പനിപ്പടി മെട്രോ സ്റ്റേഷനില്‍ രജിസ്റ്റ്രേഷന്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്നു വരെ. ലേലം ഉച്ചയ്ക്ക് മൂന്നു മുതല്‍ അഞ്ച് വരെ. മെയ് ഏഴിന് പുളിഞ്ചുവട് മെട്രോ സ്റ്റേഷനില്‍ രജിസ്റ്റ്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30 വരെ. ലേലം രാവിലെ 10.30 മുതല്‍ 12.30 വരെ. മെയ് ഏഴിന് അമ്പാട്ടുകാവ് മെട്രോ സ്റ്റേഷനില്‍ രജിസ്റ്റ്രേഷന്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്നു വരെ. ലേലം ഉച്ചയ്ക്ക് മൂന്നു മുതല്‍ അഞ്ച് വരെ. മെയ് ഒമ്പതിന് ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍ രജിസ്റ്റ്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30 വരെ. ലേലം രാവിലെ 10.30 മുതല്‍ 12.30 വരെ.

മെയ് ഒമ്പതിന് മുട്ടം മെട്രോ സ്റ്റേഷനില്‍ രജിസ്റ്റ്രേഷന്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്നു വരെ. ലേലം ഉച്ചയ്ക്ക് മൂന്നു മുതല്‍ അഞ്ച് വരെ. മെയ് 11ന് കുസാറ്റ് മെട്രോ സ്റ്റേഷനില്‍ രജിസ്റ്റ്രേഷന്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്നു വരെ. ലേലം ഉച്ചയ്ക്ക് മൂന്നു മുതല്‍ അഞ്ച് വരെ. മെയ് 11ന പത്തടിപ്പാലം മെട്രോ സ്റ്റേഷനില്‍ രജിസ്റ്റ്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30 വരെ. ലേലം രാവിലെ 10.30 മുതല്‍ 12.30 വരെ. മെയ് 13 ന് ടൗണ്‍ഹാള്‍ മെട്രോ സ്റ്റേഷനില്‍ രജിസ്റ്റ്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30 വരെ. ലേലം രാവിലെ 10.30 മുതല്‍ 12.30 വരെ. മെയ് 11ന് ജെ.എല്‍.എന്‍ മെട്രോ സ്റ്റേഷനില്‍ രജിസ്റ്റ്രേഷന്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്നു വരെ. ലേലം ഉച്ചയ്ക്ക് മൂന്നു മുതല്‍ അഞ്ച് വരെ. മെയ് 16 ന് പാലാരിവട്ടം മെട്രോ സ്റ്റേഷനില്‍ രജിസ്റ്റ്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30 വരെ. ലേലം രാവിലെ 10.30 മുതല്‍ 12.30 വരെ.

മെയ് 16 ന് ചങ്ങമ്പുഴ പാര്‍ക്ക് മെട്രോ സ്റ്റേഷനില്‍ രജിസ്റ്റ്രേഷന്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്നു വരെ. ലേലം ഉച്ചയ്ക്ക് മൂന്നു മുതല്‍ അഞ്ച് വരെ. മെയ് 18 ന് എം.ജി റോഡ് മെട്രോ സ്റ്റേഷനില്‍ രജിസ്റ്റ്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30 വരെ. ലേലം രാവിലെ 10.30 മുതല്‍ 12.30 വരെ. മെയ് 18ന് മഹാരാജാസ് മെട്രോ സ്റ്റേഷനില്‍ രജിസ്റ്റ്രേഷന്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്നു വരെ. ലേലം ഉച്ചയ്ക്ക് മൂന്നു മുതല്‍ അഞ്ച് വരെ. മെയ് 20 ന് എളംകുളം മെട്രോ സ്റ്റേഷനില്‍ രജിസ്റ്റ്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30 വരെ. ലേലം രാവിലെ 10.30 മുതല്‍ 12.30 വരെ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജന്തർ മന്തറിലെ പ്രതിഷേധം : ജൂലൈ 29 വരെ പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്തത് 13...

0
ഡൽഹി : ജന്തർ മന്തറിൽ നീറ്റ് പരീക്ഷാക്രമക്കേടുകളുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളിൽ...

അനുമതിയില്ലാത്ത വിദേശയാത്ര : എഡിജിപി എസ്. ശ്രീജിത്തിന് അനുകൂലമായ സർക്കാർ റിപ്പോർട്ട് ഹൈക്കോടതി തള്ളി

0
തിരുവനന്തപുരം: അനുമതി ഇല്ലാതെ വിദേശ യാത്ര നടത്തിയ എഡിജിപി എസ് ശ്രീജിത്തിന്...

കാവേരി നദീജല വിഷയത്തിൽ കർണാടകയിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ പ്രതിഷേധം

0
ബെംഗളൂരു: കാവേരി നദീജല വിഷയത്തിൽ കർണാടകയിൽ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ്...

ഭോജ്ശാല സമുച്ചയത്തിന് സമീപത്തെ ദർ​ഗയിൽ മുസ്ലീങ്ങൾക്ക് വെള്ളിയാഴ്ച പ്രാർഥന നടത്താൻ സുപ്രീംകോടതിയുടെ അനുമതി

0
ന്യൂഡൽഹി: മധ്യപ്രദേശിലെ ധറിലെ ഭോജ്ശാല സമുച്ചയത്തിന് സമീപത്തുള്ള ദർ​ഗയിൽ മുസ്ലീം മതവിശ്വാസികൾക്ക്...