Sunday, May 19, 2024 4:59 pm

കൊച്ചി നഗരസഭയിൽ പദ്ധതി നടത്തിപ്പിലും വീഴ്ചയെന്ന് ഓഡിറ്റ് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചി നഗരസഭയിൽ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിന് പുറമേ പദ്ധതി നടത്തിപ്പിലും വീഴ്ചയെന്ന് ഓഡിറ്റ് റിപ്പോർട്ട്. ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അനുവദിച്ച തുകയിൽ 50.64 കോടി രൂപ ചിലവഴിക്കാതെ നഷ്ടപ്പെടുത്തി. നഗരസഭയിൽ പണാപഹരണം മുതൽ വരുമാന ചോർച്ച വരെ ഉണ്ടായെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തി.

റോഡ് വികസനം, പട്ടിക ജാതി – പട്ടിക വർഗ, ജനറൽ വിഭാഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾ ഉൾപ്പെടെ വിവിധ പദ്ധതികൾക്കായി സർക്കാർ അനുവദിച്ച കോടിക്കണക്കിന് തുകയാണ് കൊച്ചി നഗരസഭ ചെലവഴിക്കാതെ നഷ്ടപ്പെടുത്തിയത്. 2018-19 സാമ്പത്തിക വർഷത്തെ ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ടിലാണ് ഗുരുതരമായ വീഴ്ച കണ്ടെത്തിയത്. വിവിധ പദ്ധതികൾക്ക് ലഭിച്ച 50.64 കോടി രൂപ ചിലവഴിക്കാതെ നഷ്ടപ്പെടുത്തി. കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഇനത്തിൽ ലഭിച്ച 47.54 കോടിയിൽ 22.21 കോടി രൂപ ചിലവഴിക്കാതെ പാഴാക്കി. സാമ്പത്തിക തിരിമറിയും വരുമാന ചോർച്ചയും കൂടാതെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയത്.

റോഡ് മെയിന്റനൻസ് ഇനത്തിൽ ലഭിച്ച 22.59 കോടി രൂപയിൽ നിന്നും ചിലവഴിച്ചതാകട്ടെ 17.84 കോടി രൂപ മാത്രം. നഗരത്തിലെ അതിരൂക്ഷമായ വെള്ളക്കെട്ട് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഫണ്ടാണ് നഗരസഭാ ഭരണാധികാരികൾ നഷ്ടമാക്കിയത്. റദ്ദാക്കിയ രസീത് ഉപയോഗിച്ചുള്ള സാമ്പത്തിക തിരിമറിയും ഓഡിറ്റിങ്ങിൽ കണ്ടെത്തി. ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയ ക്രമക്കേടിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നു സിപിഐഎം ആവശ്യപ്പെട്ടു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മധുരപലഹാരങ്ങള്‍ എറിഞ്ഞുകൊടുത്ത് കാട്ടാനയെ പ്രകോപിപ്പിച്ചു ; വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്

0
തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസെടുത്തു. തമിഴ്നാട്ടില്‍...

റാന്നി പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു

0
പത്തനംതിട്ട : റാന്നിയിൽ പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു. തീയിട്ടത് പഞ്ചായത്ത്...

കൊണ്ടോട്ടിയിൽ മദ്രസാ അധ്യാപകൻ വാഹനമിടിച്ചു മരിച്ചു

0
കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ മദ്രസാ അധ്യാപകൻ വാഹനമിടിച്ചു മരിച്ചു. കൊണ്ടോട്ടി നീറാട് സ്വദേശി...

ഒന്നാം സമ്മാനം 70 ലക്ഷം ; അക്ഷയ AK 652 ലോട്ടറി നറുക്കെടുത്തു

0
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK 652 ലോട്ടറി നറുക്കെടുത്തു. AS...