ആശുപത്രി ഉപകരണങ്ങൾ കടത്തിയെന്ന് പരാതി : പഞ്ചായത്ത് വൈസ് പ്രസിഡ​ൻറ് ഉള്‍പ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: കോവിഡ് ഫസ്​റ്റ് ലൈന്‍ ട്രീറ്റ്‌മെ​ൻറ് സെ​ൻററിനായി ഏറ്റെടുത്ത കോട്ടയ്ക്കാട് മെഡികെയര്‍ ആശുപത്രിയില്‍നിന്ന് ഉടമയുടെ അനുമതി ഇല്ലാതെ ആശുപത്രി ഉപകരണങ്ങള്‍ കടത്തിയെന്ന പരാതിയില്‍ ഇരവിപേരൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡ​ൻറ് ഉള്‍പ്പെടെയുള്ളവർക്ക്​ എതിരെ പോലീസ് കേസെടുത്തു.

ആശുപത്രിയില്‍ സൂക്ഷിച്ച ഉപകരണങ്ങളും കിടക്കകളും ദിവാന്‍കോട്ടും മേശകളും ആശുപത്രി അനുബന്ധ ഉപകരണങ്ങളുമാണ് ആശുപത്രി വാര്‍ഡി​ൻെറയും സ്​റ്റോര്‍ റൂമി​ൻെറയും വാതില്‍ പൊളിച്ച് വൈസ് പ്രസിഡ​ൻറ് എന്‍. രാജീവി​ൻെറ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞമാസം 19ന് കടത്തിക്കൊണ്ടുപോയത്. ഇതു സംബന്ധിച്ച് തിരുവല്ല സി.ഐക്ക്​ ആശുപത്രി ഉടമ തോമസ് മാത്യു കോട്ടയ്ക്കാട്ട് പരാതി നൽ‍കിയിരുന്നു.

സി.പി.എം നേതാവി​ൻെറ സഹോദരപുത്രനായ പഞ്ചായത്ത് വൈസ് പ്രസിഡ​ൻറിനും കൂട്ടര്‍ക്കും എതിരെയുള്ള കേസ് അന്വേഷിക്കാന്‍ പോലീസ് മടിച്ചതിനെ തുടര്‍ന്ന്​ അഡ്വ. രാജേഷ് ചാത്തങ്കേരി മുഖാന്തരം തിരുവല്ല ഫസ്​റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ്​ തിരുവല്ല പോലീസ് കേസ് രജിസ്​റ്റര്‍ ചെയ്തത്. കോവിഡ് സെ​ൻററി​ൻെറ ചുമതലയുള്ള ഡോ. ശ്രീകാന്ത്, പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെ കണ്ടാലറിയാവുന്ന ആളുകള്‍ക്ക് എതിരെയാണ് കേസ് രജിസ്​റ്റര്‍ ചെയ്തതെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...