തമിഴ്നാട്ടുകാരന്റെ മരണം കൊലപാതകo ; സുഹൃത്തിനായി തെരച്ചിൽ ഊർജിതമാക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചി നഗരത്തില്‍ ആക്രിപെറുക്കി കഴിഞ്ഞിരുന്ന തമിഴ്നാട്ടുകാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കൊല്ലപ്പെട്ട തമിഴ്നാട് സ്വദേശി നടരാജന്റെ (55) സുഹൃത്ത് തങ്കരാജിനെ പോലീസ് തെരയുന്നു. ഇയാള്‍ ഒളിവിലാണ്. തങ്കരാജും നടരാജനും അടുത്ത സുഹൃത്തുക്കളായിരുന്നു. തമിഴ്നാട്ടിലെ വിവിധ ഇടങ്ങളില്‍ നിന്ന് നാടുവിട്ട് ഒരേസമയം കൊച്ചിയിലെത്തിയ ഇരുവരും പതിവായി ഒന്നിച്ചാണ് മദ്യപിച്ചിരുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച മദ്യപിച്ച് ലക്കുകെട്ട് ഇവ‌ര്‍ പരസ്പരം വഴക്കിട്ടു. ഇതിന്റെ വൈരാഗ്യമാണ് നടരാജനെ വകവരുത്താന്‍ തങ്കരാജിനെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവ ദിവസം നടരാജനും ഇയാളുടെ ഭാര്യയെന്ന് അവകാശപ്പെടുന്ന തമിഴ്നാട് സ്വദേശിനിയും കൃഷ്ണന്‍ എന്നുപേരുള്ളയാളും ചേ‌ര്‍ന്ന് കടവന്ത്രയിലെ ഫുട്പാത്തിലിരുന്നു മദ്യപിച്ചു. മൂവരും അവിടെ കിടന്ന് ഉറങ്ങി. ഇതിനിടെ തങ്കരാജ് എഴുന്നേറ്റ് പോയി. വൈകാതെ കൃഷ്ണനും മടങ്ങി.

ആരുമില്ലെന്ന് ഉറപ്പാക്കി കൈയില്‍ മൂ‌ര്‍ച്ചയേറിയ ആയുധവുമായി എത്തിയ തങ്കരാജ് നടരാജനെ കുത്തി പരിക്കേല്‍പ്പിച്ചശേഷം കടന്നുകളയുകയായിരുന്നു. സി.സി.ടി.വി കാമറകള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഞാറയാഴ്ച വൈകീട്ട് ആറരയോടെയാണ് കക്ഷത്തിന് താഴെയായി ആഴത്തില്‍ മുറിവേറ്റ് അബോധാവസ്ഥയില്‍ നടരാജനെ കണ്ടത്. പോലീസ് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നടരാജിന് തമിഴ്നാട്ടില്‍ ഭാര്യയും മക്കളുമുണ്ട്. ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. നടരാജന്റെ മൃതദേഹം പോസ്റ്റ്മോ‌ര്‍ട്ടത്തിന് വിധേയമാക്കി. ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...