കുഞ്ഞിന് മുലപ്പാൽ നൽകിയ സിവിൽ പോലീസ് ഓഫീസർ ആര്യയ്ക്ക് അനുമോദനം

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ബിഹാർ സ്വദേശികളുടെ കുഞ്ഞിന് മുലപ്പാൽ നൽകിയ സിവിൽ പോലീസ് ഓഫീസർ ആര്യയെ അനുമോദിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ. സിവിൽ പോലീസ് ഓഫീസർ ആര്യയുടെ പ്രവർത്തി സേനയ്ക്ക് തന്നെ അഭിമാനമായെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എ അക്ബർ പറഞ്ഞു. ചികിത്സയിൽ കഴിയുന്ന ബിഹാർ സ്വദേശിനിയുടെ കുഞ്ഞിനാണ് കൊച്ചി സിറ്റി വനിത പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സുരക്ഷയൊരുക്കിയത്. എറണാകുളം ജനറൽ ആശുപത്രിയിൽ ഐസിയുവിൽ അഡ്മിറ്റായ പാട്ന സ്വദേശിയുടെ 4 കുട്ടികളെയാണ് നോക്കാൻ ആരും ഇല്ലാത്തതിനാൽ കൊച്ചി സിറ്റി വനിതാ സ്റ്റേഷനിൽ എത്തിച്ചത്. യുവതിയുടെ ഭർത്താവ് ജയിൽവാസം അനുഭവിക്കുകയാണ്. മൂന്ന് കുട്ടികൾക്കും ആഹാരം വാങ്ങി നൽകി. 4 മാസം പ്രായമായ കുഞ്ഞിന് എന്ത് നൽകും എന്ന ചോദ്യം ഉയർന്നപ്പോളാണ് മുലയൂട്ടുന്ന അമ്മയായ ആര്യ പാലുകൊടുക്കാൻ തയ്യാറായത്. കുട്ടികളെ പിന്നീട് ശിശു ഭവനിലേക്ക് മാറ്റി. പോലീസ് ഉദ്യോഗസ്ഥയായ ആനി ശിവയാണ് ഈ സംഭവവും വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ നല്ല മനസ്സിന് സോഷ്യൽ മീഡിയയിലും നേരിട്ടും കേരള പോലീസിന് അഭിനന്ദന പ്രവാഹമാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

0
കൊച്ചി: സ്ത്രീകളുമായി ബന്ധപ്പെട്ട് വീണ്ടും വിവാദ പരാമർശവുമായി കാന്തപുരം എ പി...

സി.ജെ.പി. സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്

0
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയർത്താൻ കഴിഞ്ഞത് വലിയ...

0
കൊച്ചി: അഞ്ചു വർഷത്തിനിടെ കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം...