കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനാര്‍ത്ഥി തോറ്റതിന് പിന്നാലെ യുഡിഎഫിന് വീണ്ടും തിരിച്ചടി. യുഡിഎഫ് വിമതരായി മത്സരിച്ച നാല് പേര്‍ക്ക് വിജയം. രണ്ട് പേര്‍ കോണ്‍ഗ്രസ് വിമതരും ബാക്കിയുള്ളവര്‍ മുസ്ലീം ലീഗ് വിമതരുമാണ്. അതേമസയം പാലാ നഗരസഭയിലും എല്‍ഡിഎഫിന്റെ മുന്നേറ്റമാണ് കാണാന്‍ കഴിയുന്നത്. നാലില്‍ മൂന്നിടത്തും ജോസ് വിഭാഗം ജയിച്ചു. പാലാ നഗരസഭ നാലാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നീന ചെറുവള്ളിയാണ് വിജയിച്ചത്. ഇവര്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയാണ്.
കോട്ടയം ജില്ലയില്‍ 23 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫും 21 ഗ്രാമപഞ്ചായത്തുകളില് യുഡിഎഫും മുന്നിട്ട് നില്‍ക്കുന്നു. ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫ് ആറിടത്തും യുഡിഎഫ് മൂന്നിടത്തും ലീഡ് ചെയ്യുന്നു. മുനിസിപ്പാലിറ്റിയില്‍ യുഡിഎഫ് നാലിടത്തും എല്‍ഡിഎഫും ഒരിടത്തും ലീഡ് ചെയ്യുന്നു. അതേസമയം പൂഞ്ഞാര്‍ മേഖലയിലെ പഞ്ചായത്ത് വാര്‍ഡുകളില്‍ ചിലതില്‍ ജനപക്ഷമാണ് മുന്നില്‍ നില്‍ക്കുന്നത്. അതേസമയം പാലായില്‍ ഫലം പുറത്തുവന്ന ആറു വാര്‍ഡിലും എല്‍ഡിഎഫാണ് വിജയിച്ചത്.
അതേസമയം കൊച്ചി കോര്‍പ്പറേഷനിലെ തോല്‍വി ഞെട്ടിക്കുന്നതാണെന്ന് യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി എന്‍ വേണുഗോപാല്‍. 496 വോട്ട് രജിസ്റ്ററില്‍ ഉണ്ടായിരുന്നെങ്കിലും 492 വോട്ടുകളാണ് മെഷീനുണ്ടായിരുന്നത്. ഇത് ഏകീകരിക്കാന്‍ പ്രിസൈഡിങ് ഓഫീസര്‍ നറുക്കെടുപ്പ് നടത്തുകയായിരുന്നു. പരാതി നല്‍കുന്ന കാര്യം മറ്റുള്ളവരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയില്‍ ഗ്രൂപ്പ് തര്‍ക്കം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.