നാവികസേനയ്ക്ക്‌ യുദ്ധക്കപ്പൽ നിർമ്മിക്കാൻ കൊച്ചി കപ്പൽശാല

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇന്ത്യൻ നാവികസേനയ്ക്ക്‌ യുദ്ധക്കപ്പലുകൾ നിർമ്മിച്ചു നൽകാൻ സന്നദ്ധത അറിയിച്ച്‌ കൊച്ചി കപ്പൽശാല. അടുത്ത തലമുറയിൽപ്പെട്ട ആറു മിസൈൽ യുദ്ധക്കപ്പലുകൾ നിർമിക്കാൻ 10,000 കോടി രൂപയുടെ കരാറാണ് കപ്പൽശാല സമർപ്പിച്ചിരിക്കുന്നത്. ചില നടപടിക്രമങ്ങൾ കൂടി പൂർത്തിയായാൽ മാത്രമേ കരാർ സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉണ്ടാകൂ.

നാവികസേനയ്ക്കു വേണ്ടി അടുത്ത തലമുറ യുദ്ധക്കപ്പലുകൾ നിർമ്മിക്കാനുള്ള കരാർ ലഭ്യമായാൽ അതു കൊച്ചി കപ്പൽശാലയ്ക്ക് വൻ കുതിപ്പാകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടു ടാങ്കറുകൾ സൈന്യത്തിനു നിർമ്മിച്ചു നൽകിയ കൊച്ചി കപ്പൽശാലയിലേക്ക്‌ ഏഷ്യയിലെയും യൂറോപ്പിലെയും അന്താരാഷ്ട്ര കമ്പനികളിൽനിന്ന്‌ നിർമ്മാണ കരാറുകൾ വന്നിരുന്നു.

കൊച്ചി കപ്പൽശാല നേരത്തെ ഒറ്റ ദിവസം അഞ്ചു കപ്പലുകൾ ഒരുമിച്ച് നീറ്റിലിറക്കുകയും രണ്ടു പുതിയ കപ്പലുകൾക്ക് കീലിടുകയും ചെയ്തിരുന്നു. രാജ്യത്തെ ആദ്യ തദ്ദേശീയ വിമാന വാഹിനിക്കപ്പലിന്റെ നിർമാണം കപ്പൽശാലയിൽ അന്തിമ ഘട്ടത്തിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...