ലോകത്തെ ഏറ്റവും വലിയ ഡാന്‍സിംഗ് ക്രിസ്തുമസ് ട്രീ എന്ന റെക്കോര്‍ഡ് സ്വന്തമാക്കാൻ കൊച്ചി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ഡാന്‍സിംഗ് ക്രിസ്തുമസ് ട്രീ എന്ന റെക്കോര്‍ഡ് സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് മറൈന്‍ ഡ്രൈവിലെ ക്രിസ്തുമാസ് ട്രീയെന്ന് മന്ത്രി എംബി രാജേഷ്. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ 35 അടി ഉയരമുള്ള സിംഗിംഗ് ക്രിസ്തുമസ് ട്രീയാണ് നിലവില്‍ ഈ രീതിയിലുള്ള ഏറ്റവും വലിയ സൃഷ്ടി. ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ കൊച്ചിയിലെ ഡാന്‍സിംഗ് ക്രിസ്തുമസ് ട്രീക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി രാജേഷ് പറഞ്ഞു. ജിസിഡിഎ, കൊച്ചിന്‍ ഫ്‌ളവര്‍ ഷോ എന്നിവര്‍ ചേര്‍ന്നാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരമാണ് പരിപാടി നടക്കുന്നതെന്നും മന്ത്രി അറിയിച്ചു.

എംബി രാജേഷിന്റെ കുറിപ്പ്: ഇതാ ഇന്ത്യയിലാദ്യമായി ഡാന്‍സിംഗ് ക്രിസ്തുമസ് ട്രീ നമ്മുടെ കൊച്ചിയില്‍. ലോകത്തെ ഏറ്റവും വലിയ ഡാന്‍സിംഗ് ക്രിസ്തുമസ് ട്രീ എന്ന റെക്കോര്‍ഡ് കൂടി സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് മറൈന്‍ ഡ്രൈവിലെ ഈ ട്രീയും പാപ്പാഞ്ഞിമാരും. 75 അടി ഉയരത്തില്‍ നിര്‍മ്മിച്ച ക്രിസ്തുമസ് ട്രീയുടെ ഓരോ നിശ്ചിത ഉയരത്തിലും ക്രിസ്തുമസ് പാപ്പമാര്‍ക്ക് നൃത്തം ചെയ്യാനാകും. ജിസിഡിഎ, കൊച്ചിന്‍ ഫ്‌ലവര്‍ ഷോ എന്നിവര്‍ ചേര്‍ന്നാണ് ഈ പരിപാടി ഒരുക്കിയിരിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരമാണ് പരിപാടി.

സ്വിറ്റ്‌സര്‍ലാന്‍ഡില്‍ 35 അടി ഉയരമുള്ള സിംഗിംഗ് ക്രിസ്തുമസ് ട്രീ ആണ് നിലവില്‍ ഈ രീതിയിലുള്ള ഏറ്റവും വലിയ സൃഷ്ടി. സ്വിറ്റ്‌സര്‍ലാന്റില്‍ മാത്രമുള്ളത് #OnlyinSwitzerland എന്ന ഹാഷ്ടാഗോട് കൂടിയാണ് ഈ പരിപാടി പ്രചരിക്കപ്പെടുന്നത്. ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ കൊച്ചിയിലെ ഈ ഡാന്‍സിംഗ് ക്രിസ്തുമസ് ട്രീക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുവത്സരാഘോഷം കളറാക്കാന്‍ കൊച്ചി ഒരുങ്ങിക്കഴിഞ്ഞു. കലൂരില്‍ കുടുംബശ്രീ സരസ് മേളയിലേക്കും ആയിരങ്ങളാണ് ഓരോ ദിവസവും ഒഴുകിയെത്തുന്നത്. ജിസിഡിഎയ്ക്ക് അഭിനന്ദനങ്ങള്‍. ഡാന്‍സിംഗ് ക്രിസ്തുമസ് ട്രീക്ക് എല്ലാ ആശംസകളും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം ; 11 , 12 തീയതികളിലായി എട്ട് ജില്ലകളിൽ...

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്കൻ ബംഗാൾ ഉൾക്കടലിനും...

ക്ലാസ് മുറിയിൽ തളർന്ന് വീണ ആറാം ക്ലാസുകാരിയ്ക്കെതിരെ മനുഷ്യത്വ രഹിതമായി പെരുമാറിയ അധ്യാപികയ്ക്ക് നേരെ...

0
കുന്നോത്ത്: സോഡിയം കുറഞ്ഞ് ക്ലാസ് മുറിയിൽ തളർന്ന് വീണ ആറാം ക്ലാസുകാരിയ്ക്കെതിരെ...

വയനാട് ദുരന്തബാധിതർക്കായുള്ള മുഴുവൻ വീടുകളുടെ നിർമാണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകുമെന്ന് ടി. സിദ്ദിഖ്

0
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമാണം മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണെന്നും...

ഒറ്റപ്പാലത്ത് ലിഫ്റ്റിൽ കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

0
പാലക്കാട്: ഒറ്റപ്പാലത്ത് ലിഫ്റ്റിൽ കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പതിനേഴാം നിലയിൽ...