ക്ഷേത്രത്തിലേക്ക് വന്ന യുവാവിനെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു ; മൂന്നു പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: സ്‌കൂട്ടറില്‍ പോയ യുവാവിനെ മാരകായുധങ്ങളുമായി എത്തി ആക്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍. കരുനാഗപ്പള്ളി പാവുമ്പ കാളിയമ്പലം കുട്ടത്തേത് വടക്കതില്‍ ബിനു എന്ന തബൂക്ക് (26), പാവുമ്പ ചെറുവേലി കിഴക്കതില്‍ ശ്രീക്കുട്ടന്‍(24), പാവുമ്പ മണപ്പള്ളി തെക്ക് പുത്തരേത്ത് തെക്കതില്‍ രാജേഷ് (24) എന്നിവരെയാണ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. പാവുമ്പ സ്വദേശിയായ അനില്‍ കുമാറിനെയാണ് ഇവര്‍ അക്രമിച്ചത്. ബുധനാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. കരുനാഗപ്പള്ളി മലയടക്കുറ്റി ക്ഷേത്രത്തിലെ ചിറപ്പ് ഉത്സവത്തോടനുബന്ധിച്ച് നടത്തിയ നാടന്‍ പാട്ടിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതികള്‍ക്ക് മര്‍ദനമേറ്റിരുന്നു.

മര്‍ദിച്ച സംഘത്തില്‍ ഉള്‍പ്പെട്ട ആളാണെന്ന് തെറ്റിദ്ധരിച്ച് രാത്രി 10.30 മണിയോടെ ക്ഷേത്രത്തിലേക്ക് സ്‌കൂട്ടറില്‍ വന്ന അനില്‍ കുമാറിനെ വെട്ടത്തേത്ത് ജങ്ഷനില്‍ വെച്ച് തടഞ്ഞ് നിറുത്തി പ്രതികള്‍ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കമ്പി വടിയും തടിക്കഷ്ണങ്ങളും കൊണ്ട് അനില്‍ കുമാറിനെ അടിച്ച് താഴെയിട്ട പ്രതികള്‍ ഇയാളെ മര്‍ദിച്ച് അവശനാക്കുകയും ചെയ്‌തെന്നാണ് പരാതി. കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ വി. ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ ഷമീര്‍, എ.എസ്.ഐ ജോയ്, എസ്.സി.പി.ഒമാരായ രാജീവ്, ഹാഷിം, ബഷീര്‍ ഖാന്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയനാട് ദുരന്തബാധിതർക്കായുള്ള മുഴുവൻ വീടുകളുടെ നിർമാണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകുമെന്ന് ടി. സിദ്ദിഖ്

0
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമാണം മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണെന്നും...

ഒറ്റപ്പാലത്ത് ലിഫ്റ്റിൽ കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

0
പാലക്കാട്: ഒറ്റപ്പാലത്ത് ലിഫ്റ്റിൽ കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പതിനേഴാം നിലയിൽ...

കൂട്ടിരിപ്പിനെത്തിയ 16 കാരിക്ക് നേരെ ലിഫ്റ്റിൽ ലൈംഗികാതിക്രമം ; നഴ്സിങ് ഓഫീസർ അറസ്റ്റിൽ

0
കൊല്ലം: ഇഎസ്‌ഐ ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ നഴ്സിങ്...

അബുദാബിയിൽ നിന്ന് പറന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിന് തൊട്ടുമുമ്പ് വീണ്ടും പറന്നുയർന്നു

0
അബുദാബി: അബുദാബിയിൽ നിന്ന് പറന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിന് തൊട്ടുമുമ്പ്...