കൊച്ചിയിലെ ജലാശയങ്ങൾ ആരോഗ്യഭീഷണിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നഗരത്തിന്റെ ജലാശയങ്ങൾ ഗുരുതര മലിനീകരണ ഭീഷണിയിലാണെന്ന മുന്നറിയിപ്പുമായി പുതിയ ശാസ്ത്രീയ പഠനം. കൊച്ചിയിലെ വിവിധ ജലാശയങ്ങളിൽ ഉദരരോഗങ്ങൾക്കും മറ്റ് ഗുരുതര അണുബാധകൾക്കും കാരണമാകുന്ന ഇ-കോളി ഉൾപ്പെടെയുള്ള അപകടകരമായ ബാക്ടീരിയകൾ വ്യാപകമായി കണ്ടെത്തിയതായി പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. മനുഷ്യ-മൃഗ വിസർജ്യങ്ങളും ശുദ്ധീകരിക്കാത്ത മലിനജലവും തുടർച്ചയായി ജലാശയങ്ങളിലെത്തുന്നതാണ് നിലവിലെ സ്ഥിതിക്ക് പ്രധാന കാരണമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ജെയിൻ യൂണിവേഴ്സിറ്റിയുടെ ഫ്യൂച്ചർ കേരള മിഷൻ നടത്തിയ പഠനത്തിൽ കാക്കനാട് ഫെറി ടെർമിനൽ, ആറാട്ടുകടവ് വാക്ക്‌വേ, ചമ്പക്കര കനാൽ വ്യൂപോയിന്റ്, തുതിയൂർ വെട്ടുവേലി ഫെറി, വൈറ്റില വാട്ടർ മെട്രോ, പോക്കാലി പാർക്ക് ബണ്ട് റോഡ് എന്നിവിടങ്ങളിലെ ജലസാമ്പിളുകളാണ് പരിശോധിച്ചത്. മേയ്, ജൂൺ മാസങ്ങളിലായി നടത്തിയ പരിശോധനയിൽ എല്ലാ സാമ്പിളുകളും മൈക്രോബയോളജിക്കൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...