Friday, April 26, 2024 11:21 am

കൊച്ചി വാട്ടര്‍ മെട്രോ ഹിറ്റ് ; സര്‍വ്വീസുകള്‍ നീട്ടുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വാട്ടര്‍ മെട്രോ ഏറ്റെടുത്ത് കൊച്ചിക്കാര്‍. ഇതോടെ സര്‍വ്വീസുകള്‍ നീട്ടാന്‍ ഒരുങ്ങുകയാണ്. പ്രതിദിന യാത്രക്കാരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ വൈറ്റില-കാക്കനാട് റൂട്ടിലെ കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. ഏപില്‍ 27ന് ഈ റൂട്ടില്‍ സര്‍വ്വീസ് ആരംഭിച്ചപ്പോള്‍ പീക്ക് അവറുകളില്‍ രാവിലെ 8 മുതല്‍ 11 മണി വരെയും വൈകിട്ട് നാല് മുതല്‍ 7 മണി വരെയുമായിരുന്നു സര്‍വ്വീസ്. എന്നാല്‍ വ്യാഴം മുതല്‍ ഈ റൂട്ടില്‍ സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

സിവില്‍ സ്റ്റേഷന്‍ ഭാഗത്തേക്കും ഇന്‍ഫോപാര്‍ക്കിലേക്കും കാക്കനാട് വാട്ടര്‍ മെട്രോ ടെര്‍മിനലില്‍ നിന്ന് ഫീഡര്‍ ബസും ഫീഡര്‍ ഓട്ടോയും ലഭ്യമാണ്. ആദ്യദിനത്തില്‍ വാട്ടര്‍ മെട്രോയില്‍ 6559 പേരാണ് യാത്ര ചെയ്തത്. മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയും പരമാവധി 40 രൂപയുമാണ് വാട്ടര്‍ മെട്രോയുടെ ടിക്കറ്റ് നിരക്ക്. ഹൈക്കോര്‍ട്ട് വൈപ്പിന്‍ 20 രൂപയും വൈറ്റിലകാക്കനാട് 30 രൂപയുമാണ്. ആഴ്ചതോറുമുള്ള പാസിന് 180 രൂപയും മാസംതോറും പാസിന് 600 രൂപയും ത്രൈമാസ പാസിന് 1500 രൂപയുമാണ്. ടെര്‍മിനലുകളിലെ ടിക്കറ്റ് കൗണ്ടറുകളില്‍നിന്ന് ഒറ്റത്തവണ യാത്രയ്ക്കുള്ള ടിക്കറ്റും വിവിധ യാത്രാ പാസുകളും ലഭിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആര് ജയിച്ചാലും അവര്‍ ജനത്തിന് എതിരാണ് – നടൻ ശ്രീനിവാസൻ

0
തൃപ്പൂണിത്തുറ: നടൻ ശ്രീനിവാസൻ തൃപ്പൂണിത്തുറയില്‍ വോട്ട് ചെയ്തു. ജനാധിപത്യത്തില്‍ എല്ലാ കള്ളന്‍മാര്‍ക്കും...

വിവിപാറ്റ് പൂര്‍ണമായും എണ്ണണം എന്ന ഹര്‍ജികള്‍ തള്ളി സുപ്രീം കോടതി

0
ന്യൂഡൽഹി : വിവിപാറ്റ് പൂർണ്ണമായി എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികള്‍ സുപ്രീംകോടതി തള്ളി....

കോന്നി പമ്പിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു

0
കോന്നി : കോന്നി പമ്പിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു. ഇരുവാഹനത്തിലേയും...

ജാവദേക്കര്‍ ചായ കുടിക്കാന്‍ പോകാന്‍ ജയരാജന്റെ വീട് ചായപ്പീടികയാണോ? ; ആരോപണത്തില്‍ ഉറച്ച്...

0
കണ്ണൂര്‍: ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായ ഇ...