നഗരസഭയിലെ “കൊച്ചു കുട്ടപ്പൻ റോഡ് ” – മുൻസിപ്പൽ റോഡുകൾക്ക് പേര് നൽകുമ്പോൾ….

For full experience, Download our mobile application:
Get it on Google Play

മരണപ്പെട്ടുപോയ തന്റെ അപ്പൂപ്പനായ കൊച്ചുകുട്ടപ്പന്റ പേര് വലിയ അക്ഷരത്തിൽ ബോർഡിലെഴുതി മുൻസിപ്പൽ റോഡിൽ സ്ഥാപിക്കുമ്പോൾ കൊച്ചുമകൻ വേറെ ഒന്നും ആലോചിച്ചിരുന്നില്ല. ഭരണസമിതി അറിയാതെ കൊച്ചുമകൻ സ്ഥാപിച്ച “കൊച്ചു കുട്ടപ്പൻ റോഡ് ” എന്ന ബോർഡ്‌ ഓരോ ദിവസം കഴിയുമ്പോഴും കൂടുതൽ കൂടുതൽ പ്രസിദ്ധമാകുമ്പോൾ കുടുംബക്കാർക്ക് ഉണ്ടായ സംതൃപ്തി പറഞ്ഞറിയിക്കാൻ വയ്യ.!!!  എന്നാൽ കേരള മുൻസിപ്പാലിറ്റി ആക്ട് സെക്ഷൻ 379 അനുസരിച്ച്  മുൻസിപ്പാലിറ്റി/ കോർപ്പറേഷന്റെ പരിധിയിലുള്ള സ്വകാര്യ റോഡുകളല്ലാത്ത റോഡുകൾക്ക് പേര് നൽകുവാനുള്ള അധികാരം മുൻസിപ്പാലിറ്റിക്കാണ്. സ്വകാര്യ വ്യക്തികൾക്ക് പൊതു റോഡുകൾക്ക് ഇഷ്ടമുള്ള പേര് നൽകി ബോർഡ്‌ സ്ഥാപിക്കുവാനുള്ള അവകാശമില്ല.

മുൻസിപ്പാലിറ്റി റോഡിന് പേര് നൽകുമ്പോൾ വാർഡ് സഭയിൽ ചർച്ചയ്ക്ക് ചെയ്യേണ്ടതും അംഗങ്ങളുടെ ഭൂരിപക്ഷ തീരുമാനം കണക്കിലെടുക്കേണ്ടതുമാണ്. തുടർന്ന് മുൻസിപ്പൽ ഭരണസമിതി തീരുമാനം അനുസരിച്ച് സ്ഥാപിക്കപ്പെടുന്ന ബോർഡുകളിൽ മാറ്റം വരുത്തുവാൻ മറ്റാർക്കും അധികാരമില്ല. ഭരണസമിതി അറിയാതെ സ്ഥാപിക്കപ്പെടുന്ന ബോർഡുകൾ ചട്ടവിരുദ്ധമായി കണക്കാക്കപ്പെടുകയും ഉടമസ്ഥന്റെ ചിലവിൽ മാറ്റി സ്ഥാപിക്കേണ്ടതുമാണ്. ഒരിക്കൽ മുനിസിപ്പാലിറ്റിയുടെ തീരുമാനപ്രകാരം സ്ഥാപിക്കപ്പെട്ട ബോർഡും പേരും മാറ്റി വേറൊരു പേരിടാനുള്ള അധികാരവും മുനിസിപ്പാലിറ്റിയിൽ നിക്ഷിപ്തമാണ്. പക്ഷെ വാർഡ് സഭയിൽ ചർച്ച ചെയ്യണം. >>>തയ്യാറാക്കിയത് – അഡ്വ.കെ.ബി മോഹനന്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...