കേരളത്തിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് ഉല്ലാസ യാത്രകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ

For full experience, Download our mobile application:
Get it on Google Play

വടകര: ജനുവരി മാസത്തിൽ വടകര ഡിപ്പോയിൽ നിന്ന് കേരളത്തിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് ഉല്ലാസ യാത്രകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. ജനുവരി 2-ാം തീയതി കണ്ണൂർ പൈതൽമല യാത്രയോടെയാണ് ജനുവരി മാസത്തിലെ ഉല്ലാസ യാത്രകൾ ആരംഭിക്കുന്നത്. ഏകദിന യാത്രയ്ക്ക് 600 രൂപയാണ് നിരക്ക്. സൂപ്പർ ഫാസ്റ്റ് ബസിൽ രാവിലെ 6 മണിയ്ക്ക് പുറപ്പെടുന്ന തരത്തിലാണ് യാത്ര സജ്ജീകരിച്ചിരിക്കുന്നത്. 9-ാം തീയതി രാവിലെ 5 മണിയ്ക്ക് മൂന്നാർ അതിരപ്പിള്ളി യാത്രയും സംഘടിപ്പിക്കുന്നുണ്ട്.

2 ദിവസം നീണ്ടുനിൽക്കുന്ന യാത്രയ്ക്ക് 2,220 രൂപയാണ് ചാർജ്. പുഷ് ബാക്ക് ബസിലാണ് യാത്ര. ജനുവരി 11ന് വയനാട് എടക്കൽ ഗുഹ, ആയിരം കൊല്ലി ഹെറിറ്റേജ് മ്യൂസിയം, കാരാപ്പുഴ എന്നിവിടങ്ങളിലേയ്ക്കാണ് യാത്ര സംഘടിപ്പിക്കുന്നത്. ഏകദിന യാത്രയാണിത്. സൂപ്പർ ഫാസ്റ്റ് ബസിലുള്ള യാത്രയ്ക്ക് 700 രൂപയാണ് ഒരാൾക്ക് ചെലവ് വരിക. രാവിലെ 6 മണിയ്ക്ക് യാത്ര പുറപ്പെടും. ജനുവരി 18ന് വൈകുന്നേരം 7 മണിയ്ക്ക് ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, വാഗമൺ യാത്രയുണ്ട്. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന യാത്രയ്ക്ക് 1,410 രൂപയാണ് നിരക്ക്. സൂപ്പർ ഫാസ്റ്റ് ബസാണ് യാത്രയ്ക്ക് ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...