പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നതിനിടെ വധശ്രമ കേസ് പ്രതി വിലങ്ങുമായി രക്ഷപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നതിനിടെ വധശ്രമ കേസ് പ്രതി വിലങ്ങുമായി രക്ഷപ്പെട്ടു. പാലക്കാട് വടക്കാഞ്ചേരിയില്‍ ആണ് സംഭവം. കണ്ണമ്പ്ര സ്വദേശിയും ഒല്ലൂരില്‍ താമസക്കാരനുമായ രാഹുല്‍ ആണ് മണ്ണൂത്തി പോലീസിന്റെ പക്കല്‍ നിന്നും രക്ഷപ്പെട്ടത്. വടക്കുംചേരിയിലെ ബാറിന് സമീപത്ത് പ്രതി ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് മണ്ണുത്തി പോലീസ് അവിടേക്ക് എത്തിയത്. പ്രതിയെ അനുനയിപ്പിച്ച് ഒരു കൈയ്യില്‍ വിലങ്ങ് വയ്ക്കുന്നതിനിടെ വിലങ്ങുകൊണ്ട് സ്വയം നെറ്റി അടിച്ചു പൊട്ടിച്ച് രാഹുല്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.

ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെ ആയിരുന്നു സംഭവം. കഴിഞ്ഞമാസം മണ്ണുത്തിയില്‍ വെച്ച് യുവാവിനെ ഹെല്‍മറ്റ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് രാഹുല്‍. വടക്കുഞ്ചേരി – മണ്ണുത്തി പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു. നാല് പോലീസ് സ്റ്റേഷനുകളിലെ പോലീസുകാരുടെ നേതൃത്വത്തിലാണ് സംയുക്ത പരിശോധന നടക്കുന്നത്. ആലത്തൂര്‍, വടക്കുഞ്ചേരി, നെന്മാറ, മണ്ണുത്തി പോലീസ് ആണ് തിരച്ചില്‍ നടത്തുന്നത്. സമീപ പോലീസ് സ്റ്റേഷനുകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആലത്തൂര്‍ ഡിവൈഎസ്പി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...