ന്യൂഡല്‍ഹി: കൊച്ചുവേളി- ഗുവാഹതി സ്പെഷല്‍ ട്രെയിന്‍ സര്‍വ്വീസ് നടത്തുന്നതിന് റെയില്‍വേ അനുമതി നല്‍കിയതായും ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന്റെ അഭിപ്രായം ആരായുന്നതിനും തുടര്‍ നടപടികള്‍ക്കും സതേണ്‍ റെയില്‍വേ ബോര്‍ഡ് ചെയര്മാന് വിനോദ് കുമാര്‍ യാദവ് നിര്‍ദേശം നല്‍കിയതായും കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം ഉണ്ടായതെന്ന് എം.പി വ്യക്തമാക്കി.
രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലുള്ള മലയാളികള്‍ക്ക് ലോക്ഡൗണ്‍ വന്നതിനുശേഷം സംസ്ഥാനത്തേക്ക് തിരിച്ചുവരുന്നതിനും വന്നവര്‍ക്ക് മടങ്ങിപ്പോകുന്നതിനുമുള്ള എല്ലാ വഴികളും അടഞ്ഞിരുന്നു. ആന്ധ്രപ്രദേശ്, ഒഡിഷ, അസം, ബംഗാള്‍, മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനത്തുള്ളവര്‍ക്കും നാട്ടിലേക്ക് വരുന്നതിനും തിരിച്ചുപോകുന്നതിനും കൊച്ചുവേളി -ഗുവാഹതി സ്പെഷ്യല്‍ ട്രെയിനിന്റെ പ്രയോജനം ലഭിക്കുമെന്നും എം.പി പറഞ്ഞു.