തൃശൂര്‍ : കൊടകര കള്ളപ്പണ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രത്യേക അന്വേഷണ സംഘമാണ് ഇരിങ്ങാലക്കുട കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 625 പേജുള്ള കുറ്റപത്രത്തില്‍ 22 പ്രതികളും 219 സാക്ഷികളുമുണ്ട്. കെ.സുരേന്ദ്രന്‍ ഏഴാം സാക്ഷിയും എം.ഗണേശന്‍ ഒമ്പതാം സാക്ഷിയുമാണ്. കെ.സുരേന്ദ്രന്റെ മകന്‍ ഉള്‍പ്പെടെ ചോദ്യം ചെയ്യലിന് വിധേയരായ മറ്റ് ചില ബി.ജെ.പി നേതാക്കളെയും കേസിലെ സാക്ഷികളാക്കിയിട്ടുണ്ട്.
കള്ളപ്പണം, കൂട്ടക്കവര്‍ച്ച, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയവയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കേസില്‍ തുടരന്വേഷണം വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. പണം കര്‍ണാടകത്തില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്നതാണെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. കള്ളപ്പണം ഇനിയും കണ്ടെത്താനുണ്ടെന്നും പറയുന്നു. തിരഞ്ഞെടുപ്പ് അട്ടിമറി നടന്നോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന കുറ്റപത്രത്തില്‍ ഇ ഡി അന്വേഷണത്തിനും ശിപാര്‍ശയുണ്ട്.