പത്തനംതിട്ടയില്‍ ഇന്ന് 446 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ – ജൂലായ്‌ 23

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 446 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 442 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ 11
2. പന്തളം 7
3. പത്തനംതിട്ട 11
4. തിരുവല്ല 32
5. ആനിക്കാട് 12
6. ആറന്മുള 17
7. അരുവാപുലം 19
8. അയിരൂര്‍ 7
9. ചെന്നീര്‍ക്കര 6
10. ചെറുകോല്‍ 3
11. ഏറത്ത് 2
12. ഇലന്തൂര്‍ 5
13. ഏനാദിമംഗലം 5
14. ഇരവിപേരൂര്‍ 5
15. ഏഴംകുളം 9
16. എഴുമറ്റൂര്‍ 8
17. കടമ്പനാട് 12
18. കടപ്ര 1
19. കലഞ്ഞൂര്‍ 8
20. കല്ലൂപ്പാറ 5
21. കവിയൂര്‍ 1
22. കൊടുമണ്‍ 3
23. കോയിപ്രം 3
24. കോന്നി 23
25. കൊറ്റനാട് 2
26. കോട്ടാങ്ങല്‍ 4
27. കോഴഞ്ചേരി 1
28. കുളനട 6
29. കുന്നന്താനം 19
30. കുറ്റൂര്‍ 5
31. മലയാലപ്പുഴ 19
32. മല്ലപ്പളളി 8
33. മല്ലപ്പുഴശേരി 26
34. മെഴുവേലി 1
35. മൈലപ്ര 1
36. നാറാണംമൂഴി 9
37. നാരങ്ങാനം 13
38. നെടുമ്പ്രം 2
39. നിരണം 5
40. ഓമല്ലൂര്‍ 11
41. പള്ളിക്കല്‍ 20
42. പന്തളം-തെക്കേക്കര 6
43. പ്രമാടം 15
44. പുറമറ്റം 2
45. റാന്നി 9
46. റാന്നി-പഴവങ്ങാടി 4
47. റാന്നി-അങ്ങാടി 6
48. റാന്നി-പെരുനാട് 3
49. സീതത്തോട് 4
50. തണ്ണിത്തോട് 5
51. തുമ്പമണ്‍ 4
52. വടശേരിക്കര 6
53. വളളിക്കോട് 6
54. വെച്ചൂച്ചിറ 9

ജില്ലയില്‍ ഇതുവരെ ആകെ 126741 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 119234 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ഏഴു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 20.06.2021ന് രോഗബാധ സ്ഥിരീകരിച്ച കുറ്റൂര്‍ സ്വദേശിനി (56) 30.06.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) 19.06.2021ന് രോഗബാധ സ്ഥിരീകരിച്ച കവിയൂര്‍ സ്വദേശിനി (68) 12.07.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) 23.06.2021ന് രോഗബാധ സ്ഥിരീകരിച്ച പന്തളം സ്വദേശിനി (86) 09.07.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
4) 01.07.2021ന് രോഗബാധ സ്ഥിരീകരിച്ച വളളിക്കോട് സ്വദേശി (66) 06.07.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
5) 29.06.2021ന് രോഗബാധ സ്ഥിരീകരിച്ച നിരണം സ്വദേശിനി (81) 20.07.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
6) പ്രമാടം സ്വദേശി (58) 21.07.2021ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
7) 11.06.2021ന് രോഗബാധ സ്ഥിരീകരിച്ച നാറാണംമൂഴി സ്വദേശി (38) 04.07.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 577 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 121091 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4883 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4730 പേര്‍ ജില്ലയിലും 153 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ 10806 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1650 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3069 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 42 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 48 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 15525 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെവരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:

1) ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 326429, 1510, 327939.
2) റാപ്പിഡ് ആന്റിജന്‍ പരിശോധന(പുതിയത്) 339401 , 3686, 343087.
3) റാപ്പിഡ് ആന്റിജന്‍ (വീണ്‍ണ്ടും നടത്തിയത്) 49854, 23, 49877.
4) റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5) ട്രൂനാറ്റ് പരിശോധന 8739, 13, 8752.
6) സി.ബി.നാറ്റ് പരിശോധന 890, 0, 890.

സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 725798, 5232, 731030.
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 528626, 2332, 530958.
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 1254424, 7564, 1261988.
ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 7564 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3347 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.39 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.04 ശതമാനവും ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 7.9 ശതമാനവുമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍റൂമില്‍ 178 കോളുകളും ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍റൂമില്‍ 136 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1057 കോളുകള്‍ നടത്തുകയും ഒരാള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ മറൈൻ ആംബുലൻസ് ഒരു വർഷമായി പ്രവർത്തനരഹിതം ; മത്സ്യത്തൊഴിലാളികൾക്ക് ദുരിതം

0
കോഴിക്കോട്: ബേപ്പൂരിൽ കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തിനായുള്ള മറൈൻ ആബുലൻസ് പ്രവർത്തനരഹിതം....

പ്രതിഷേധിക്കാൻ പ്രതിപക്ഷം : പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച് നടത്തും

0
ഡൽഹി : പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. വിദ്യാർത്ഥികൾക്കെതിരായ പോലീസ്...

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...