കൊടകര കള്ളപ്പണ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കൊടകര കള്ളപ്പണ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രത്യേക അന്വേഷണ സംഘമാണ് ഇരിങ്ങാലക്കുട കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 625 പേജുള്ള കുറ്റപത്രത്തില്‍ 22 പ്രതികളും 219 സാക്ഷികളുമുണ്ട്. കെ.സുരേന്ദ്രന്‍ ഏഴാം സാക്ഷിയും എം.ഗണേശന്‍ ഒമ്പതാം സാക്ഷിയുമാണ്. കെ.സുരേന്ദ്രന്റെ മകന്‍ ഉള്‍പ്പെടെ ചോദ്യം ചെയ്യലിന് വിധേയരായ മറ്റ് ചില ബി.ജെ.പി നേതാക്കളെയും കേസിലെ സാക്ഷികളാക്കിയിട്ടുണ്ട്.

കള്ളപ്പണം, കൂട്ടക്കവര്‍ച്ച, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയവയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കേസില്‍ തുടരന്വേഷണം വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. പണം കര്‍ണാടകത്തില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്നതാണെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. കള്ളപ്പണം ഇനിയും കണ്ടെത്താനുണ്ടെന്നും പറയുന്നു. തിരഞ്ഞെടുപ്പ് അട്ടിമറി നടന്നോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന കുറ്റപത്രത്തില്‍ ഇ ഡി അന്വേഷണത്തിനും ശിപാര്‍ശയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...